Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 5:14 AM GMT Updated On
date_range 14 Aug 2018 5:14 AM GMTനവ ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തണം
text_fieldsbookmark_border
കക്കോടി: അക്രമരാഷ്ട്രീയത്തെ ഒറ്റപ്പെടുത്തി നവ ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മറ്റി അംഗം പി.ബി.എം. ഫർമീസ് ആവശ്യപ്പെട്ടു. 'അക്രമരാഷ്ടീയത്തോട് വിസമ്മതിക്കുക, നവ ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന തല ക്യാമ്പയിന്റെ ഭാഗമായുള്ള എലത്തൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡൻറ് മുസ്തഫാ ഷമീം അധ്യക്ഷത വഹിച്ച പരിപാടിയിൽ വെൽഫയർ പാർട്ടി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ, ഫ്രറ്റേണിറ്റി ജില്ല സെക്രേട്ടറിയറ്റ് അംഗം സൂര്യപ്രഭ, വെൽെഫയർ പാർട്ടി എലത്തൂർ മണ്ഡലം പ്രസിഡൻറ് ഷൗക്കത്ത് കക്കോടി തുടങ്ങിയവർ സംസാരിച്ചു. ഫ്രറ്റേണിറ്റി എലത്തൂർ മണ്ഡലം കൺവീനർ മിൻഹാജ് ചെറുവറ്റ സ്വാഗതവും അസി. കൺവീനർ അമീർ അലി കാക്കൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story