Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 6:02 AM GMT Updated On
date_range 2018-08-13T11:32:59+05:30കർക്കടകത്തിൽ ആരോഗ്യം നൽകാൻ ഔഷധക്കഞ്ഞി
text_fieldsഇടമുറിയാതെ മഴ പെയ്യുന്ന കർക്കടക മാസത്തിൽ ശാരീരിക ആരോഗ്യം നിലനിർത്താനും വീണ്ടെടുക്കാനും ഏറെ പ്രയോജനപ്രദമാണ് ഔഷധക്കഞ്ഞി. ആയുർവേദത്തിലെ പരമ്പരാഗത ചികിത്സവിധി പ്രകാരം പ്രത്യേക ഔഷധക്കൂട്ടുകൾ ചേർത്താണ് ഔഷധക്കഞ്ഞി അഥവ കർക്കടകക്കഞ്ഞി ഒരുക്കുന്നത്. വർഷകാലത്ത് മന്ദഗതിയിലാവുന്ന ദഹനപ്രക്രിയക്ക് കരുത്തുപകരാൻ ഇത് ഏറെ പ്രയോജനം ചെയ്യും. ശരീരത്തിെൻറ പ്രതിരോധ ശക്തി കൂട്ടുക, രക്തചംക്രമണം വർധിപ്പിക്കുക, സന്ധികൾക്ക് അയവ് നൽകുക, ദഹനം എളുപ്പമാക്കുക, ശോധന ഉണ്ടാവാൻ സഹായിക്കുക എന്നിവയെല്ലാം ഔഷധക്കഞ്ഞിയുടെ ഗുണങ്ങളാണ്. കഫം, പിത്തം, വാതം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളിൽനിന്ന് രക്ഷ നേടാനും കഞ്ഞി ഉത്തമം. മുമ്പ് വീടുകളിൽതന്നെ ഉണ്ടാക്കിയിരുന്ന കർക്കടകക്കഞ്ഞി ഇന്ന് ആയുർവേദ ഔഷധശാലകളിലും മറ്റും കിറ്റ് രൂപത്തിൽ ലഭിക്കും. നവരയരി/ പൊടിയരി, ജീരകം, ഉലുവ, കുരുമുളക്, ചുക്ക് എന്നിവ ചേർത്ത് ലളിതമായി കഞ്ഞിയുണ്ടാക്കാം. കഞ്ഞി കുടിക്കാൻ അനുയോജ്യമായ സമയം രാവിലെയാണ്. വൈകീട്ടും കഴിക്കാം. തുടർച്ചയായി ഒരു മാസം കഴിക്കുന്നതാണ് നല്ലത്. ഔഷധക്കഞ്ഞി കുടിക്കുമ്പോൾ മാംസാഹാരം, പച്ചവെള്ളം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്. പ്രായഭേദമന്യേ ആർക്കും സേവിക്കാം.
Next Story