Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലവർഷദുരിതം: ...

കാലവർഷദുരിതം: അണമുറിയാതെ സന്നദ്ധ സംഘടനകളുടെ സഹായപ്രവാഹം

text_fields
bookmark_border
സഹായധനം കൈമാറി കൽപറ്റ: ജില്ല ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായധനത്തി​െൻറ ആദ്യ ഗഡു എസ്.വൈ.എസ് ജില്ല കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജില്ല പ്രസിഡൻറ് കെ.എസ്. മുഹമ്മദ് സഖാഫിയാണ് കൈമാറിയത്. എസ്.വൈ.എസ് സാന്ത്വനം വളൻറിയർമാരുടെ സേവനം ജില്ലയുടെ വിവിധ സ്ഥലങ്ങളിലുണ്ട്. സോൺ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഞായറാഴ്ച ജില്ലയിൽ നടക്കുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് സംസ്ഥാന ജന. സെക്രട്ടറി മജീദ് കക്കാട്, സംസ്ഥാന സെക്രട്ടറി എസ്. ശറഫുദ്ദീൻ, കെ.എസ്. മുഹമ്മദ് സഖാഫി, പി.സി. അബൂശദ്ദാദ്, മുഹമ്മദ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകും. മേപ്പാടി: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കുന്ദമംഗലം വയൽ വാട്സ്ആപ് ഗ്രൂപ്, ഗ്രാമദീപം വായനശാല എന്നിവരുടെ ആഭിമുഖ്യത്തിൽ വസ്ത്രങ്ങൾ ശേഖരിച്ചുനൽകി. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് ഭാരവാഹികളിൽനിന്ന് വസ്ത്രങ്ങൾ ഏറ്റുവാങ്ങി. ഭാരവാഹികളായ കെ.പി. ഹൈദരലി, സി.കെ. ജംഷീർ, കെ.എം. നൗഷാദ്, സി. ഷമീർ എന്നിവർ നേതൃത്വം നൽകി. വടുവഞ്ചാൽ: പാൽച്ചുരം, ശേഖരൻകുണ്ട് ആദിവാസി കോളനികളിലുള്ള കുടുംബങ്ങൾക്കുവേണ്ടി വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ശേഖരിച്ചുനൽകി. പഞ്ചായത്ത് പ്രസിഡൻറ് ആർ. യമുന, വാർഡ് അംഗം ജോളി സ്കറിയ എന്നിവർ സ്കൂളിൽ സാധനങ്ങൾ ഏറ്റുവാങ്ങി. സ്കൂൾ എൻ.എസ്.എസ് വളൻറിയർ ക്യാപ്റ്റൻമാരായ ജോമോൾ, വിഗ്നേഷ്, അധ്യാപകരായ ലേഖ, സക്കീർ, അജീഷ്, പി.ടി.എ പ്രസിഡൻറ് പി.സി. ഹരിദാസൻ എന്നിവർ നേതൃത്വം നൽകി. മാനന്തവാടി: ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി രൂപത പ്രവർത്തനപദ്ധതി രൂപവത്കരിച്ചു. അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന ആയിരം കിറ്റുകൾ ഒന്നാംഘട്ടത്തിൽ വിതരണം ചെയ്യും. കൽപറ്റ, ബത്തേരി, മാനന്തവാടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 30 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. രൂപതയിലെ ദേവാലയങ്ങൾ, പാരിഷ് ഹാളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ സൗകര്യങ്ങൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ഉപയോഗിക്കും. യോഗത്തിൽ വികാരി എബ്രഹാം നെല്ലിക്കൽ അധ്യക്ഷതവഹിച്ചു. ഫാ. പോൾകൂട്ടാല, ഫാ. ജോസ് കൊച്ചറക്കൽ, ഫാ. ജോർജ് മൈലാടൂർ, പോൾ മുണ്ടോളിക്കൽ, ഫാ. ജിൻസൺ കോക്കണ്ടത്തിൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, സാലു മേച്ചേരി, ജോസ് പള്ളത്ത്, സ്റ്റെഫീന, സി. അനിറ്റ എന്നിവർ സംസാരിച്ചു. SATWDL15 മാനന്തവാടിയിൽ ദുരിതബാധിതര്‍ക്ക് വിതരണത്തിനായി സമാഹരിച്ച വിഭവങ്ങള്‍ ക്യാമ്പിലെത്തിക്കുന്നു ---------------------------------------------- അടൽ ടിങ്കറിങ് ലാബ് ഉദ്ഘാടനം നാളെ ചുള്ളിയോട്: ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ അടൽ ടിങ്കറിങ് ലാബ് ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 12ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾക്കും ശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിനും വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. നിതി ആയോഗി​െൻറ സാമ്പത്തിക സഹായത്തോടെ അടൽ ഇന്നവേഷൻ മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story