Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരുവണ്ണാമൂഴി ചെറുകിട...

പെരുവണ്ണാമൂഴി ചെറുകിട വൈദ്യുതി പദ്ധതി നിർമാണ സൈറ്റ് വെള്ളത്തിൽ മുങ്ങി

text_fields
bookmark_border
പേരാമ്പ്ര: പെരുവണ്ണാമൂഴിയിൽ നിർമാണം തുടങ്ങിയ ആറു മെഗാവാട്ട് ജലവൈദ്യുതി നിലയത്തി​െൻറ സൈറ്റ് വെള്ളത്തിൽ മുങ്ങി. കുറ്റ്യാടിപ്പുഴ കര കവിഞ്ഞാണ് ഇവിടെ വെള്ളം കയറിയത്. കോമ്പൗണ്ടിനു സമീപം പണിതു കൊണ്ടിരിക്കുന്ന പെന്തക്കോസ്ത് ചർച്ച് ഹാൾ കെട്ടിടത്തിലും വെള്ളം നിറഞ്ഞു. സമീപവാസി താഴത്തുവയൽ ചന്ദ്ര​െൻറ സിമൻറ് ഫർണിച്ചർ നിർമാണ കേന്ദ്രം മുങ്ങി. ഇദ്ദേഹത്തി​െൻറ വീട്ടിലും വെള്ളം കയറി. വൃഷ്ടിപ്രദേശത്തെ പല കൃഷിഭൂമികളും വെള്ളത്തിനടിയിലായി. കൈതക്കുളം മാത്തുക്കുട്ടി, വർഗീസ് ഇരവുചിറ തുടങ്ങിയവരുടെ കൃഷി നശിച്ചു. വിവിധതരം മത്സ്യങ്ങളെ വളർത്തിയിരുന്ന വർഗീസി​െൻറ കുളം വെള്ളം കയറി മൂടിയതോടെ മീനുകളെല്ലാം ഒഴുകിപ്പോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story