Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:39 AM GMT Updated On
date_range 2018-08-11T11:09:00+05:30ഐ.എസ്.എം ഗോള്‍ഡന്‍ ഹോം ഭവനപദ്ധതിക്ക് ഇന്ന് തുടക്കം
text_fieldsപന്തീരാങ്കാവ്: കേരള നദ്വത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം സുവര്‍ണ ജൂബിലിയുടെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് നിർമിച്ച് നൽകുന്ന ഭവനപദ്ധതി ഗോള്‍ഡന്‍ ഹോം ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് കൊടിനാട്ട്മുക്ക് സലഫി സെൻറര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മുന്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പദ്ധതി നിർവഹിക്കും. നൂറു മണ്ഡലങ്ങളില്‍ ചുരുങ്ങിയത് ഒരു വീട് എന്ന രീതിയിലാണ് ഗോള്‍ഡന്‍ ഹോം പദ്ധതി നടപ്പാക്കുക. 20 കോടിയോളം രൂപയുടെ പദ്ധതിയാണിത്. ആഗസ്റ്റ് 11 മുതല്‍ ആറ് മാസത്തിനകം വീടുകളുടെ നിർമാണമാരംഭിക്കും. സ്വന്തം പേരില്‍ ചുരുങ്ങിയത് മൂന്ന് സെൻറ് ഭൂമിയുള്ളവര്‍ക്കാണ് വീട് നിർമിച്ച് നൽകുക. ആദ്യഘട്ടമായി നിർമിച്ച് നൽകുന്ന വീടിെൻറ പ്രവര്‍ത്തനോദ്ഘാടനം കെ.എന്‍.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡൻറ് ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ നിര്‍വഹിക്കും. വി.കെ.സി. മമ്മത്‌കോയ എം.എല്‍.എ, മുന്‍മന്ത്രി അഡ്വ. പി. ശങ്കരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വഖഫ് ബോര്‍ഡ് മെംബര്‍ എം.സി. മായിന്‍ഹാജി, പി.കെ. അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story