Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:30 AM GMT Updated On
date_range 2018-08-11T11:00:56+05:30തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രം: 16ന് കോഴ്സുകൾ തുടങ്ങും
text_fieldsകോഴിക്കോട്: കൊളത്തറ കാലിക്കറ്റ് ഇസ്ലാമിക് കൾചറൽ സൊസൈറ്റിയുടെ കീഴിലെ വിവിധോദ്ദേശ്യ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ്സ് മേക്കിങ്, വിവിധതരം ഗൃഹോപകരണങ്ങളുടെ റിപ്പയറിങ് എന്നീ കോഴ്സുകൾ ഇൗ മാസം 16ന് ആരംഭിക്കും. കൂടാതെ പ്രിൻറിങ് ടെക്നോളജി, പാക്കേജിങ്, ബുക്ക് ബൈൻഡിങ്, ഡി.ടി.പി, സോപ്പ് ആൻഡ് ഡിറ്റർജൻറ് മേക്കിങ്, കുട നിർമാണം, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിങ്, ഒാേട്ടാകാഡ്, അനിമേഷൻ, അക്കൗണ്ടിങ് തുടങ്ങിയ കോഴ്സുകൾ സെപ്റ്റംബറിൽ ആരംഭിക്കും. പ്രായവ്യത്യാസമില്ലാതെ സാധാരണക്കാർക്കും തുടർവിദ്യാഭ്യാസം ലഭിക്കാത്തവർക്കും കാഴ്ച, ശ്രവണ പരിമിതിയുള്ളവർക്കും അനാഥർക്കും മറ്റ് ഭിന്നശേഷിക്കാർക്കും കോഴ്സുകളിൽ ചേരാം. ദൂരെനിന്ന് വരുന്നവർക്ക് താമസസൗകര്യം ലഭിക്കും. ഫോൺ: 9072930370.
Next Story