Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപണിമുടക്ക്: മെഡിക്കൽ...

പണിമുടക്ക്: മെഡിക്കൽ കോളജിലെ രോഗികളും വലഞ്ഞു

text_fields
bookmark_border
കോഴിക്കോട്: ഹർത്താലായാലും പണിമുടക്കായാലും ദുരിതമനുഭവിക്കുന്നത് മെഡിക്കൽ കോളജിലെത്തുന്ന രോഗികളാണ്. ചൊവ്വാഴ്ച നടന്ന മോട്ടോർ വാഹന പണിമുടക്കിലെ കാഴ്ചയും വ്യത്യസ്തമായിരുന്നില്ല. മെഡിക്കൽ കോളജിലേക്ക് നിത്യേന ചികിത്സ തേടിയെത്തുന്നവരിൽ ഏറെപ്പേരും ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാരാണ്. ബസ് ഓടാത്തതിനാൽ ആശുപത്രിയിലേക്ക് എത്താനാവാതെ നിരവധി പേർ വലഞ്ഞു. ഓട്ടോറിക്ഷയും ടാക്സിയും ഇല്ലാത്തതും ദുരിതം വർധിപ്പിച്ചു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടിയത്. പണിമുടക്കിനെ തുടർന്ന് ഒ.പിയുൾെപ്പടെ ആശുപത്രിയിൽ തിരക്കു വളരെ കുറവായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാഹനങ്ങളിലാണ് പലരും എത്തിയത്. ആശുപത്രിയിലേക്ക് റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലീസും സന്നദ്ധ പ്രവർത്തകരും വാഹനസൗകര്യമൊരുക്കിയത് ആശ്വാസമായി.
Show Full Article
TAGS:LOCAL NEWS 
Next Story