Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാരോത്ത് ഹൈസ്‌കൂളിലെ...

രാരോത്ത് ഹൈസ്‌കൂളിലെ അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കല്‍ തുടങ്ങി

text_fields
bookmark_border
താമരശ്ശേരി: കനത്തമഴയെ തുടര്‍ന്ന് തകര്‍ന്നുവീണ പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. മാപ്പിള ഹൈസ്‌കൂളി​െൻറ അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാൻ ആരംഭിച്ചു. കഴിഞ്ഞമാസം സ്‌കൂളി​െൻറ പഴയ കെട്ടിടത്തി​െൻറ ഒരു ഭാഗം തകര്‍ന്നുവീണിരുന്നു. സ്‌കൂള്‍ നേരത്തേ വിട്ടതിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായി. സ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെ 16 ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചിരുന്നത് നാല് ബ്ലോക്കുകളായുള്ള 80 വര്‍ഷത്തിലധികം പഴക്കമുള്ള വാടകകെട്ടിടങ്ങളിലാണ്. അപകടത്തെ തുടര്‍ന്ന് കെട്ടിടം പൊളിച്ചു നീക്കണമെന്ന് നാട്ടുകാരും പി.ടി.എ കമ്മിറ്റിയും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ജില്ല കലക്ടര്‍ യു.വി. ജോസ് സ്‌കൂള്‍ സന്ദര്‍ശിക്കുകയും പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഭാഗികമായി തകർന്നുവീണ കെട്ടിടം പൂര്‍ണമായും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ചു മാറ്റുകയും ചെയ്തു. ക്ലാസുകള്‍ ഷിഫ്റ്റ് സംവിധാനത്തിലാണ് നടക്കുന്നത്. പുതിയ കെട്ടിടത്തി​െൻറ നിർമാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. ഓണം അവധി കഴിയുന്നതോടെ ക്ലാസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് പി.ടി.എ കമ്മിറ്റിയും നാട്ടുകാരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story