Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫ്രറ്റേണിറ്റി...

ഫ്രറ്റേണിറ്റി മൂവ്മെൻറ് കുന്ദമംഗലം മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
കുന്ദമംഗലം: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കുന്ദമംഗലം മണ്ഡലം കൺെവൻഷൻ സംസ്ഥാന സമിതി അംഗം പി. റുക്സാന ഉദ്ഘാടനം ചെയ്തു. അക്രമങ്ങളെയും അസഹിഷ്ണുതയെയും അതിജീവിച്ച് കാമ്പസുകളിൽ ജനാധിപത്യം പുലരണമെന്നും മൂല്യബോധമുള്ള വിദ്യാർഥി സമൂഹത്തിനു മാത്രമേ രാഷ്ട്ര പുനർനിർമാണത്തിന് സാധിക്കുകയുള്ളൂ എന്നും അവർ പറഞ്ഞു. പി. അയ്മൻ മെംബർഷിപ് ഏറ്റുവാങ്ങി. ജില്ല സെക്രേട്ടറിയറ്റ് അംഗം മുസ് ലിഹ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. എയിംസിൽ പ്രവേശനം ലഭിച്ച ഇ.എം. അഖിന് ഉപഹാരം നൽകി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ഇ.പി. അൻവർ സാദത്ത്, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. കൺവീനർ എൻ. ദാനിഷ് സ്വാഗതവും എം.പി. ഫാസിൽ നന്ദിയും പറഞ്ഞു. ആഖിബ് കുറ്റിക്കാട്ടൂർ, നൂറുദ്ദീൻ ചെറൂപ്പ, ഫാസിൽ കുറ്റിക്കാട്ടൂർ, ഷാദ് കുറ്റിക്കാട്ടൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story