Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2018 5:23 AM GMT Updated On
date_range 4 Aug 2018 5:23 AM GMTശിഹാബ് തങ്ങള്‍-ഉമർ ബാഫഖി തങ്ങള്‍ അനുസ്മരണം നടത്തി
text_fieldsbookmark_border
ശിഹാബ് തങ്ങള്‍-ഉമർ ബാഫഖി തങ്ങള്‍ അനുസ്മരണം കോഴിക്കോട്: തീവ്രവാദത്തോടും സങ്കുചിതത്വത്തോടും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്ലിംലീഗ് പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ. മുനീര്‍. നോര്‍ത്ത് മണ്ഡലം മുസ്ലിംലീഗ് ശിഹാബ് തങ്ങള്‍-ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ-മത-ഭരണ രംഗത്ത് വേറിട്ട മാതൃകയാണ് ഉമര്‍ ബാഫഖി തങ്ങള്‍ സൃഷ്ടിച്ചത്. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണവും സി.പി. സൈതലവി മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും നിർവഹിച്ചു. മുസ്്ലിംലീഗ് നോര്‍ത്ത് മണ്ഡലം പ്രസിഡൻറ് എസ്.വി. ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പി.കെ.കെ. ബാവ, എം.സി. മായിന്‍ഹാജി, എന്‍.സി. അബൂബക്കര്‍, എം.എ. മജീദ്, പി.എം. മുഹമ്മദലി ബാബു എന്നിവർ സംസാരിച്ചു. എം.കെ. ഹംസ സ്വാഗതവും കെ.കെ. നവാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story