Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:56 AM GMT Updated On
date_range 2 Aug 2018 5:56 AM GMTമോേട്ടാർ തൊഴിലാളികൾ ആയഞ്ചേരി-കടമേരി റോഡ് ഉപരോധിച്ചു
text_fieldsbookmark_border
ആയഞ്ചേരി: കടമേരി റോഡിെൻറ േശാച്യാവസ്ഥ പരിഹരിക്കുക, റോഡ് പണി ഉടൻ ആരംഭിക്കുക, കുണ്ടും കുഴിയും നികത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി റോഡ് ഉപരോധിച്ചു. പൊതുമരാമത്ത് ഒരുകോടി രൂപ അനുവദിച്ചിട്ട് ടെൻഡർ എടുക്കുകയും പ്രവൃത്തി ഉദ്ഘാടനം നടത്തുകയും ചെയ്തിട്ടുപോലും റോഡ് പണി ആരംഭിക്കാൻ തയറാകാത്തതിലാണ് സംയുക്ത കമ്മിറ്റി പ്രതിഷേധിച്ചത്. കടമേരി റോഡിൽ ഒാേട്ടാ സർവിസ് അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ കോഒാഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. രമേശൻ കടച്ചേരി അധ്യക്ഷതവഹിച്ചു. ഒാേട്ടാ-ജീപ്പ് ലൈറ്റ് മോേട്ടാർ ഫെഡറേഷൻ ഏരിയ സെക്രട്ടറി സുരേഷ്ബാബു കൈനാട്ടി ഉദ്ഘാടനം ചെയ്തു. പി.കെ. ഇബ്രാഹീം, മഠത്തിൽ രഞ്ജിത്, വിജയൻ മാസ്റ്റർ, മുത്തുതങ്ങൾ എന്നിവർ സംസാരിച്ചു. പുതുശ്ശേരി രാജൻ സ്വാഗതവും എൻ.കെ. വിനോദൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story