Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:44 AM GMT Updated On
date_range 2018-08-02T11:14:58+05:30ഒരുകിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശി എക്‌സൈസ് പിടിയിൽ
text_fieldsതാമരശ്ശേരി: വില്‍പനക്കായി കൊണ്ടുവന്ന ഒരുകിലോ കഞ്ചാവുമായി കര്‍ണാടക വീരാജ് പേട്ട ഗോണിക്കുപ്പ സ്വദേശി ശശിധരയെ (31) താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി. വേണുവും സംഘവും അറസ്റ്റ് ചെയ്തു. താമരശ്ശേരി അമ്പായത്തോട്ടിലെ സ്വകാര്യ ടാര്‍ മിക്‌സിങ് കമ്പനിയിലെ ഓപറേറ്ററായി ജോലി ചെയ്തുവരുന്ന ഇയാള്‍ കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്ക് കൈമാറുന്നതിനായി കര്‍ണാടകയില്‍നിന്ന് വാങ്ങിക്കൊണ്ടുവരികയായിരുന്നു. താമരശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നാണ് പിടികൂടിയത്. റെയ്ഡില്‍ പ്രിവൻറിവ് ഓഫിസര്‍മാരായ ചന്ദ്രന്‍ കുഴിച്ചാലില്‍, പി. സജീവ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുരേഷ് ബാബു, നൗഫല്‍, അശ്വന്ത്, ഷാജു, ജിനീഷ്, സുമേഷ്, ജയരാജ്, മനോജ്, ഡ്രൈവര്‍ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു. photo tsy exise pradi sasidara.JPG ശശിധര കട്ടിപ്പാറ അമരാട് മലവെള്ളപ്പാച്ചില്‍: നാട്ടുകാരെ ഭീതിയിലാഴ്ത്തി താമരശ്ശേരി: കനത്ത മഴയെ തുടര്‍ന്ന് കട്ടിപ്പാറ പഞ്ചായത്തിലെ അമരാട് പ്രദേശത്ത് മലയില്‍നിന്ന് വെള്ളം കുത്തിയൊലിച്ചിറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ശക്തമായ മണ്ണൊലിപ്പും മലവെള്ളപ്പാച്ചിലിലും കൃഷികള്‍ നശിച്ചു. കട്ടിപ്പാറ-അമരാട് റോഡ് 300 മീറ്ററോളം തകര്‍ന്നിട്ടുണ്ട്. കട്ടിപ്പാറ അങ്ങാടിയില്‍ വെള്ളം കയറുകയും പൂനൂര്‍ പുഴയില്‍ ശക്തമായ ഒഴുക്കുണ്ടാവുകയും ചെയ്തു.
Next Story