Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:38 AM GMT Updated On
date_range 2018-08-02T11:08:54+05:30വലിയകൊല്ലി പൊട്ടൻകോട് ആടുകൾക്ക് പേവിഷ ബാധ
text_fieldsകോടഞ്ചേരി: പേവിഷ ബാധയെ തുടർന്ന് രണ്ട് ആടുകളെ മൃഗ സംരക്ഷണ വകുപ്പ് മരുന്നുനൽകി കൊന്നു. വലിയകൊല്ലി പൊട്ടൻകോട് കിളിഞ്ഞിളക്കോട്ട് സുനിലിെൻറ മൂന്നുവയസ്സുള്ള പെണ്ണാടിനും അഞ്ചു മാസം പ്രായമുള്ള ആട്ടിൻ കുട്ടിക്കുമാണ് പേവിഷബാധയേറ്റത്. ഒരു മാസം മുമ്പ് അയൽപക്കത്തെ വീട്ടിലെ പട്ടി കൂട്ടിൽ കയറി ആടുകളെ കടിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഈ പട്ടി ചത്തു. തുടർന്ന് കടിയേറ്റ തള്ളയാടും പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. രോഗം സ്ഥിരീകരിച്ച മൃഗസംരക്ഷണ ഉദ്യോഗസ്ഥർ മരുന്നു നൽകി ആടുകളെ കൊല്ലുകയായിരുന്നു. തുടർന്ന് ഈ വീട്ടിലെ അഞ്ചുപേരുൾെപ്പടെ പ്രദേശത്തെ 11 പേർ പ്രതിരോധ കുത്തിവെപ്പ് എടുത്തു തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്തെ 12 വീടുകൾ ആരോഗ്യ വകുപ്പുദ്യോഗസ്ഥർ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. പരിസരത്തെ വീടുകളിൽ വളർത്തുന്ന പട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ട നടപടി മൃഗസംരക്ഷണ വകുപ്പധികൃതർ ഉടൻ സ്വീകരിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Next Story