Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐഡി കാർഡ് വിതരണവും...

ഐഡി കാർഡ് വിതരണവും പച്ചക്കറിത്തൈ നടൽ ഉദ്ഘാടനവും

text_fields
bookmark_border
ബാലുശ്ശേരി: ഗ്രാമപഞ്ചായത്തിലെ തുരുത്യാട് സാന്ത്വനം ബഡ്സ് റിഹാബിലിറ്റേഷൻ സ​െൻററിലെ പഠിതാക്കൾക്ക് ഐഡി കാർഡ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് കാർഡ് നൽകി. കുടുംബശ്രീ ജില്ല മിഷ​െൻറ 'സഞ്ജീവനി' (അഗ്രി തെറപ്പി) പച്ചക്കറിത്തൈ നടലും പ്രസിഡൻറ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ. ശ്രീജ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പെരിങ്ങിനി മാധവൻ, കെ.കെ. പരീദ്, ഡി.ബി. സബിത, വാർഡ് മെംബർ കെ.കെ. ശശികുമാർ, പഞ്ചായത്ത് അസി. സെക്രട്ടറി കെ.കെ. ഷിബിൻ, എൻ.കെ. മാധവൻ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ വി.എം. പ്രമീള സ്വാഗതവും അധ്യാപിക പി. അശ്വതി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story