Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലവെള്ളപ്പാച്ചിലിൽ...

മലവെള്ളപ്പാച്ചിലിൽ മുങ്ങി രണ്ടാം ദിവസവും ദേശീയ പാതയും ഈങ്ങാപ്പുഴ ടൗണും

text_fields
bookmark_border
ഇൗങ്ങാപ്പുഴ: ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും തുടർച്ചയായ രണ്ടാം ദിവസവും ഈങ്ങാപ്പുഴ ടൗണും ദേശീയപാതയും വെള്ളത്തിൽ മുങ്ങി. ഇടതടവില്ലാതെ കനത്തു പെയ്യുന്ന പേമാരിയിൽ ജനജീവിതം ദുരിതപൂർണമായി. ബുധനാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിലാണ് രണ്ടാം ദിവസവും ഈങ്ങാപ്പുഴ ടൗണും പരിസരപ്രദേശങ്ങളും മലവെള്ളത്തിൽ മുങ്ങിയത്. ദേശീയപാതയിൽ മൂന്നു മണിക്കൂർ ഗതാഗത തടസ്സമുണ്ടായി. സൗത്ത് ഈങ്ങാപ്പുഴയിലും ഇരുപത്തിമൂന്നാം മൈലിലും ദേശീയപാതയിൽ വെള്ളമുയർന്നു. നിരവധി കച്ചവടസ്ഥാപനങ്ങൾ രണ്ടാം ദിവസവും വെള്ളം കയറിയതിനാൽ തുറക്കാനായില്ല. വെള്ളം കയറി കടകളിലെ സാധനസാമഗ്രികൾ വൻതോതിൽ നശിച്ചു. ഈങ്ങാപ്പുഴ പെട്രോൾ പമ്പിനു സമീപം വീടുകളിൽ വെള്ളം കയറുന്നതിനാൽ താമസിക്കാൻ വളരെ ബുദ്ധിമുട്ടുന്നു. തുടർച്ചയായുണ്ടായ ഗതാഗതക്കുരുക്കുമൂലം യാത്രക്കാരും ദുരിതംപേറുകയാണ്. ബുധനാഴ്ച രണ്ടു കാറുകൾ വെള്ളത്തിൽ നിന്നുപോയി. photo: eanga10 eanga20 മലവെള്ളത്തിൽ മുങ്ങിയ ഈങ്ങാപ്പുഴ ടൗണും ദേശീയ പാതയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story