Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യ മെഡിക്കൽ...

സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കത്തറമ്മൽ നാലാം വാർഡ് വികസന സമിതിയും കുടുംബശ്രീയും സംയുക്തമായി സൗജന്യ ഹോമിയോ, ദന്ത, സിദ്ധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. മൈമൂന ഹംസ, ഡോ. ബിനീഷ്, ഡോ. ഗോപിക, ഡോ. കെ.പി. സാലിഹ്, ഡോ. കെ.കെ. അനീസുറഹ്മാൻ, ഡോ. ഗ്രീഷ്മ, ഡോ. നജ്മ, ഡോ. ജംഷിന, പി.എം. ഹമീദ്, ടി.കെ. റഫീന എന്നിവർ സംസാരിച്ചു. ചതുര്‍ദിന ഖുര്‍ആന്‍ പ്രഭാഷണം കൊടുവള്ളി: പന്നൂരില്‍ നടന്ന സമസ്ത കേന്ദ്ര മുശാവറ അംഗവും മര്‍കസ് ജനറല്‍ മാനേജറുമായ സി. മുഹമ്മദ് ഫൈസിയുടെ ചതുര്‍ദിന ഖുര്‍ആന്‍ പ്രഭാഷണം സമാപിച്ചു. മുഹമ്മദ് ഇയ്യാട് ഉദ്ഘാടനം ചെയ്തു. സി. അബ്ദുല്ലത്തീഫ് ഫൈസി അധ്യക്ഷത വഹിച്ചു. ആത്മീയ സദസ്സിന് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കി. ഹാഫിള് അബൂബക്കര്‍ സഖാഫി, സി.പി. ശാഫി സഖാഫി, വി. യൂസുഫലി സഅദി, ഇസ്സുദ്ദീന്‍ സഖാഫി പുല്ലാളൂര്‍, വി.എം. റഷീദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാഫിള് അബ്ദുന്നാസര്‍ സഖാഫി സ്വാഗതവും വി.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story