Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്​ഥാന സീനിയർ...

സംസ്​ഥാന സീനിയർ ടെന്നിക്കൊയ്​ ചാമ്പ്യൻഷിപ്​ തുടങ്ങി

text_fields
bookmark_border
*ഇന്ന് ഉച്ചയോടെ സമാപിക്കും കൽപറ്റ: സംസ്ഥാന സീനിയർ പുരുഷ, വനിത ടെന്നിക്കൊയ് ചാമ്പ്യൻഷിപ് കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടെന്നിക്കൊയ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷറർ ആർ. രാമചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ടി. മണി, എസ്.ഡി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ഗിരിനാഥൻ, മുൻ ദേശീയതാരം ഡോ. അതുല്യ അജയ്, പി.സി. ജോൺ, ജ്യോതിഷ്കുമാർ എന്നിവർ സംസാരിച്ചു. ഇരുനൂറോളം കായികതാരങ്ങളാണ് സിംഗ്ൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ്, ടീം ചാമ്പ്യൻഷിപ് എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായി മാറ്റുരക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ ചാമ്പ്യൻഷിപ് സമാപിക്കും. SATWDL23 സംസ്ഥാന സീനിയർ പുരുഷ, വനിത ടെന്നിക്കൊയ് ചാമ്പ്യൻഷിപ് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു വി.ജി. വിജയൻ അനുസ്മരണം: സ്വാഗതസംഘം രൂപവത്കരണ യോഗം മേയ് രണ്ടിന് കൽപറ്റ: മാധ്യമപ്രവർത്തകനായിരുന്ന വി.ജി. വിജയ‍​െൻറ ചരമവാർഷികദിനമായ മേയ് 19ന് വി.ജി. വിജയൻ അനുസ്മരണ സമിതി, കേരള മീഡിയ അക്കാദമി, വയനാട് പ്രസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ കൽപറ്റ നഗരസഭ ടൗൺ ഹാളിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പിനായി മേയ് രണ്ടിന് വൈകീട്ട് നാലിന് വയനാട് പ്രസ് ക്ലബിൽ സ്വാഗതസംഘം രൂപവത്കരണ യോഗം േചരുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുടുംബശ്രീ ജില്ല കായികമേള നാളെ തുടങ്ങും *ദീപശിഖ പ്രയാണം ഇന്ന് കൽപറ്റ: കുടുംബശ്രീ 20ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി നടത്തുന്ന ജില്ലതല കായികമേളക്ക് തിങ്കളാഴ്ച തുടക്കമാകും. മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് കായികമേള. മേളയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൻ പ്രതിഭ ശശി നിർവഹിക്കും. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മധു മുഖ്യപ്രഭാഷണം നടത്തും. എട്ട് ഇനങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്. 100, 200, 400, 800 മീറ്ററിൽ ഓട്ടം, 800 മീറ്റർ നടത്തം, 400 മീറ്റർ റിലേ, ലോങ്ജംപ്, ഷോട്ട്പുട്ട്, വോളിബാൾ, ഫുട്ബാൾ, വടംവലി എന്നീ ഇനങ്ങളിലാണ് മത്സരം. സി.ഡി.എസ് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരാണ് ജില്ല തലത്തിൽ മത്സരിക്കുന്നത്. കായികമേളയുടെ ഭാഗമായി ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ദീപശിഖ പ്രയാണം ഉണ്ടാകും. അണ്ടർ-23 ദേശീയ ക്രിക്കറ്റ് കേരള ടീം ക്യാപ്റ്റൻ സജ്ന സജീവ​െൻറ നേതൃത്വത്തിൽ പനമരം തലക്കൽ ചന്തു സ്മാരകത്തിൽനിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. ജില്ലയിലെ മുഴുവൻ സി.ഡി.എസിലെയും കുടുംബശ്രീ പ്രവർത്തകർ അണിനിരന്നാണ് ദീപശിഖ മാനന്തവാടിയിൽ എത്തിക്കുന്നത്. പനമരം പഞ്ചായത്ത് പ്രസിഡൻറ് സീന സാജൻ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൻ പ്രതിഭ ശശി ദീപശിഖ ഏറ്റുവാങ്ങും. കാര്‍ഷിക ഗ്രാമവികസന ബാങ്ക് തകർക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി: ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് തിരിച്ചുപിടിക്കല്‍ ശ്രമം നടക്കില്ലെന്ന് ബോധ്യമായപ്പോള്‍ ബാങ്ക് തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. യു.ഡി.എഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കാനും അതു നടന്നില്ലെങ്കില്‍ എങ്ങനെ നശിപ്പിക്കാം എന്നതുമാണ് സി.പി.എമ്മി​െൻറ സഹകരണ മേഖലയിലെ നയം. അനധികൃതമായി ജീവനക്കാരെ ബാങ്കില്‍ കയറ്റുക, ഇപ്രകാരം കയറ്റിയ ആളുകളെ അനധികൃതമായി തുടരാന്‍ അനുവദിക്കുക, ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുക, അനര്‍ഹര്‍ക്ക് വായ്പ കൊടുക്കുക തുടങ്ങി ബാങ്കിനെ നശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഇവർ. കൂടാതെ അസി. രജിസ്ട്രാറെക്കൊണ്ട് 65 അന്വേഷണം നടത്തി മുന്‍ ഭരണസമിതിയുടെ പേരിലും ജീവനക്കാരുടെ പേരിലും വന്‍തുക ബാധ്യത നിശ്ചയിച്ച് പരിഹസിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് കര്‍ഷകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ നല്‍കിയിരുന്നു. ഇപ്പോള്‍ ഒരുലക്ഷം രൂപപോലും നല്‍കുന്നില്ലെന്നും ബാങ്കില്‍ വായ്പ നിലനില്‍ക്കെ പ്രമാണങ്ങള്‍ തിരിച്ചുനല്‍കുന്നതായും േനതാക്കള്‍ ആരോപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ എന്‍.എം. വിജയൻ, ബാബു പഴുപ്പത്തൂർ, നിസി അഹമ്മദ്, ആർ.പി. ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story