Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:11 AM GMT Updated On
date_range 29 April 2018 5:11 AM GMT'വർണോത്സവം'
text_fieldsbookmark_border
കുറ്റിച്ചിറ: വട്ടാംപൊയില്‍ ഏരിയ െറസിഡൻറ്സ് വെല്‍ഫെയര്‍ അസോസിയേഷനും (വര്വ) കാലിക്കറ്റ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്ട്സിെൻറയും ആഭിമുഖ്യത്തില്‍ ചിത്രരചന മത്സരത്തിന് പരിസമാപ്തി. കോര്പറേഷന് പരിധിയിലെ എല്‍.കെ.ജി മുതല്‍ ഡിഗ്രിതലം വരെയുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ച് അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. കോര്പറേഷന് കൗണ്‍സിലര്‍ പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ് മുഖ്യാതിഥിയായി. വര്വ പ്രസിഡൻറ് പ്രശാന്ത് കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി. അബ്ദുറഹ്മാന്, കാലിക്കറ്റ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് പ്രിന്‍സിപ്പൽ കെ. ലക്ഷ്മണന്, ബി.വി. മുഹമ്മദ് അഷ്റഫ്, പി.ടി. മുഹമ്മദലി, എം.പി. കോയട്ടി, വി.കെ.വി. അബ്ദുല്‍ റസാഖ്, സി.പി. ഹസ്സന് കോയ, വിന്‍സെൻറ് എരഞ്ഞിക്കല്‍, ഫൈസല്‍ പള്ളിക്കണ്ടി, സി.കെ. ചന്ദ്രദാസ്, ടി.പി. അലി അക്ബര്‍, തുടങ്ങിയവര്‍ സംസാരിച്ചു. അടിക്കുറിപ്പ്, ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനം േമയ് 13ന് വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story