Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓഫിസ് നിർമാണത്തിന്...

ഓഫിസ് നിർമാണത്തിന് സ്​റ്റോപ് മെമ്മോ: പഞ്ചായത്ത് നടപടി യുക്തിക്ക് നിരക്കാത്തതെന്ന് സി.പി.ഐ

text_fields
bookmark_border
പേരാമ്പ്ര: സി.പി.ഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസ് നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകിയ പേരാമ്പ്ര ഗ്രാമപഞ്ചായത്തി​െൻറ നടപടി നിയമത്തിനും യുക്തിക്കും നിരക്കാത്തതാണെന്ന് സി.പി.ഐ മണ്ഡലം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2014ൽ കെട്ടിട നിർമാണം പൂർത്തീകരിക്കാൻ അനുമതി നൽകുകയും പിന്നീട് 2017ൽ 2020വരെ അനുമതി പുതുക്കി നൽകുകയും ചെയ്തതാണ്. േമയ് ആറിന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന ഓഫിസി​െൻറ പ്രവൃത്തി ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ്. തരംമാറ്റിയ രേഖ ആർ.ഡി.ഒയിൽനിന്നും വാങ്ങി പഞ്ചായത്തിൽ ഉടൻ സമർപ്പിക്കുമെന്നും നേതാക്കൾ പറയുന്നു. സി.പി.ഐ നേതാക്കളായ ആർ. ശശി, പി.കെ. സുരേഷ്, എ.കെ. ചന്ദ്രൻ, യൂസഫ് കോറോത്ത്, ടി. ശിവദാസൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story