Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭർത്താവിനെയും...

ഭർത്താവിനെയും മക്കളെയും കബനിനദി കവർന്നു; ചക്കാലക്കൽ വീട്ടിൽ ഇനി ലിസി മാത്രം

text_fields
bookmark_border
പുൽപള്ളി: ചക്കാലക്കൽ വീട്ടിൽ ലിസിയെ ഒറ്റക്കാക്കി ഭർത്താവും മക്കളും യാത്രയായി. ഭർത്താവ് സ്കറിയയെയും മക്കളായ ആനിെയയും അജിത്തിനെയും കബനി നദി കവർന്നതോടെയാണ് ലിസി ഒറ്റക്കായത്. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടാകുന്നത്. ഏറെ നാളുകൾ കഴിഞ്ഞെത്തിയ ബന്ധുക്കൾക്കൊപ്പം വീട്ടിൽ ഏറെ നേരം ചെലവഴിച്ച് അവരുടെ മക്കളെയും കൊണ്ട് കബനിയിലേക്ക് പോയതായിരുന്നു സ്കറിയയും മക്കളും. ഇവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ബന്ധുവീട്ടിൽനിന്ന് എത്തിയ വിദ്യാർഥികളായ സെലിൻ, മിഥുല, അലീന എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. കബനിയുടെ ഒഴുക്ക് കുറഞ്ഞ മഞ്ഞാടിക്കടവിൽ എത്തിയ ഇവർ പുഴയുടെ നടുവിലെ പാറക്കെട്ടിന് മുകളിൽ ആടിയും പാടിയും ഏറെനേരമിരുന്നു. ഇതിനിടെ കാൽ വഴുതി ആനി പുഴയിലേക്ക് വീഴുകയായിരുന്നു. മണലൂറ്റൽ മൂലം കയമായി മാറിയ സ്ഥലത്തായിരുന്നു ആനി വീണത്. ആനിയെ രക്ഷപ്പെടുത്താൻ അച്ഛനും സഹോദരനും ശ്രമിക്കുന്നതിനിടെ ഇവരും കയത്തിൽ താഴ്ന്നു. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു കുട്ടികൾ ഉറക്കെ നിലവിളിച്ച് കരയിലേക്ക് ഓടുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ആദ്യം സ്കറിയയെയാണ് പുഴയിൽനിന്ന് കരക്കെത്തിച്ചത്. പിന്നീടാണ് അജിത്തിനെയും ആനിയെയും കരക്കെത്തിച്ചത്. മക്കളായ അജിത്തിനും ആനിക്കും ജീവ​െൻറ തുടിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിനിടെ ജീവനുകൾ പൊലിഞ്ഞു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഫയർഫോഴ്സും സഥലത്ത് എത്തിയിരുന്നു. മിലിട്ടറിയിൽനിന്ന് വിരമിച്ച ശേഷം വീട്ടിൽ കൃഷികാര്യങ്ങളും മറ്റുമായി കഴിഞ്ഞുകൂടുകയായിരുന്നു സ്കറിയ. മകൻ അജിത്ത് ഡിഗ്രിക്കു ശേഷം വീട്ടിലിരുന്ന് തുടർ പഠനത്തിന് ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. മകൾ ആനി കൈതപ്പൊയിൽ ലിസ കോളജിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ്. ജീവനെടുത്തത് മണലൂറ്റൽമൂലമുണ്ടായ വൻ ഗർത്തം പുൽപള്ളി: കബനി നദിയിലെ ദുരന്തത്തിന് കാരണമായത് ആഴമേറിയ കയം. മണലൂറ്റൽമൂലം വൻ ഗർത്തങ്ങൾ പുഴയിൽ പലയിടത്തായി രൂപപ്പെട്ടിട്ടുണ്ട്. കബനി നദിയുടെ കയത്തി​െൻറ ആഴമാണ് ഒരു കുടുംബത്തിലെ മൂന്നുപേരെ മരണത്തിലേക്ക് തള്ളിവിട്ടത്. പുഴയിലുള്ള ആഴമേറിയ കയങ്ങളിലൊന്നിലാണ് സ്കറിയയും മക്കളും അപായത്തിൽപെട്ടത്. ഒരുവർഷം മുമ്പും ഇവിടെ ഒരാൾ ഈ കയത്തിൽ വീണ് മരിച്ചിരുന്നു. പുറമെനിന്ന് നോക്കിയാൽ ശാന്തമായി ഒഴുകുന്ന പുഴയാണ് കബനി. എന്നാൽ, പാറക്കെട്ടുകളും ഗർത്തങ്ങളും നിരവധി ജീവനുകൾ അപഹരിച്ചിട്ടുണ്ട്. ഇതിൽ പല കയങ്ങളും രൂപപ്പെട്ടത് അനിയന്ത്രിതമായ മണലൂറ്റൽ മൂലമാണ്. അച്ഛ​െൻറയും മക്കളുടെയും മരണവാർത്തയിൽ നടുങ്ങി നാട് *സംഭവമറിഞ്ഞ് പുൽപള്ളി ഗവ. ആശുപത്രിയിലെത്തിയത് ആയിരങ്ങൾ p3 lead പുൽപള്ളി: അച്ഛ​െൻറയും മക്കളുടെയും മരണ വാർത്ത നാടു കേട്ടത് നടുക്കത്തോടെ. വിവരമറിഞ്ഞയുടൻ നാടി​െൻറ നാനാ ഭാഗങ്ങളിൽനിന്നും, മൃതദേഹങ്ങൾ കൊണ്ടുവന്ന പുൽപള്ളി ഗവ. ആശുപത്രിയിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. അപകടത്തിൽപെട്ട മൂന്നുപേരും നീന്തൽ അറിയാവുന്നവരായിരുന്നെങ്കിലും രക്ഷപ്പെടാനായില്ല. മിലിട്ടറിയിൽനിന്ന് വിരമിച്ച ശേഷം എസ്.ബി.ടിയിലും മറ്റും സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കിയിരുന്നു. പിന്നീട് മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കി വീട്ടിൽതന്നെ കഴിഞ്ഞുകൂടുകയായിരുന്നു. കൃഷിപ്പണിയിൽ സജീവമായി ശ്രദ്ധിച്ച് വരുകയുമായിരുന്നു. ബന്ധുവീട്ടിൽനിന്ന് വിരുന്നെത്തിയവരുമായി കബനി നദിയിലെത്തിയതായിരുന്നു സ്കറിയയും മക്കളും. തുടർന്നാണ് അപകടമുണ്ടായത്. അപകട വിവരം അറിഞ്ഞയുടൻ ആളുകൾ പുഴയരികിലും മറ്റും തടിച്ചുകൂടി. രക്ഷാപ്രവർത്തനത്തിലും നിരവധി പേർ പങ്കാളികളായി. മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആളുകളുടെ ഒഴുക്കായിരുന്നു ഇവിടേക്ക്. മൃതദേഹങ്ങൾ പുൽപള്ളി ഗവ. ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി. പിന്നീട് മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. --------------------------------------------------------- MUST WEDWDL29,30 WEDWDL29 അപകടം നടന്ന കബനി നദിയിൽ രക്ഷാ പ്രവർത്തനം നടത്തുന്നു MUST WEDWDL31 സംഭവമറിഞ്ഞ് പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തടിച്ചുകൂടിയവർ MUST WEDWDL32 മൃതദേഹം പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്ന് പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്ക് കയറ്റുന്നു MUST WEDWDL33 പുൽപള്ളി ഗവ. ആശുപത്രിയിൽ അന്തിമോപചാരമർപ്പിക്കാനെത്തിയവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story