Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:11 AM GMT Updated On
date_range 26 April 2018 5:11 AM GMTതൊഴിലിടങ്ങളിൽ പരിശോധന
text_fieldsbookmark_border
പന്തീരാങ്കാവ്: ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ഒളവണ്ണ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ പരിശോധന നടത്തി. മലമ്പനി ഉൾെപ്പടെ സാംക്രമികരോഗങ്ങൾ പടരുന്ന പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 80ഓളം ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. തൊഴിലാളികൾക്കിടയിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വൃത്തിഹീനമായ അവസ്ഥയിലുള്ള ഒരു തൊഴിലിടത്തിെൻറ ഉടമയിൽനിന്ന് പിഴ ഈടാക്കി. ഒളവണ്ണ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്െപക്ടർ പി.പി. മുഹമ്മദ് പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story