Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിഠായിതെരുവിലെ...

മിഠായിതെരുവിലെ ട്രാഫിക്​ നിയന്ത്രണം പിൻവലിക്കണം ^ടി. നസിറുദ്ദീൻ

text_fields
bookmark_border
മിഠായിതെരുവിലെ ട്രാഫിക് നിയന്ത്രണം പിൻവലിക്കണം -ടി. നസിറുദ്ദീൻ കോഴിക്കോട്: നവീകരണത്തി​െൻറ ഭാഗമായി മിഠായിതെരുവ് കാൽനടത്തെരുവാക്കി മാറ്റി വാഹനഗതാഗതം നിയന്ത്രിച്ച നടപടി കച്ചവടക്കാരുടെ നാശത്തിന് കാരണമാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പ്രസ്താവിച്ചു. പരീക്ഷണാർഥം തുടങ്ങിയ നിയന്ത്രണം അപ്രായോഗികമാണെന്ന് ബോധ്യപ്പെട്ടതിനാൽ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഹനഗതാഗതം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് േമയ് എട്ടിന് കച്ചവടക്കാർ കടകളടച്ച് കോർപറേഷൻ ഒാഫിസിന് മുമ്പിലേക്ക് മാർച്ചും ധർണയും നടത്തും. േമയ് ഒന്നുമുതൽ ഏകോപന സമിതിയുടെ നേതൃത്വത്തിൽ കവലപൊതുയോഗങ്ങൾ നടക്കും. േമയ് ഏഴിന് വൈകീട്ട് വിളംബര ജാഥയും ബ്ലു വളൻറിയർ മാർച്ചും നഗരത്തിൽ നടത്താനും തീരുമാനിച്ചു. വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ എ.വി.എം. കബീർ അധ്യക്ഷത വഹിച്ചു. ഷഫീഖ് പട്ടാട്ട്, കെ. സേതുമാധവൻ, സി.ജെ. ടെന്നിസൺ, കെ.പി. അബ്ദുൽ റസാഖ്, എം.കെ. ഗംഗാധരൻ, പി.വി. ഉസ്മാൻകോയ, കെ.പി. മൊയ്തീൻകോയ, ടി.എം. ബാലൻ, എ.കെ. മൻസൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story