Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇംഹാൻസ്​ വാർഷികം...

ഇംഹാൻസ്​ വാർഷികം ആഘോഷിച്ചു

text_fields
bookmark_border
കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ​െൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) വാർഷിക ദിനാഘോഷം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനമാണ് ഇംഹാൻസ് കാഴ്ചവെക്കുന്നതെന്ന് എം.പി പറഞ്ഞു. വാർഡ് കൗൺസിലർ എം.എം. പത്മാവതി അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ കോളജ് റേഡിയോതെറപ്പി വിഭാഗം മേധാവി ഡോ. അജയ്കുമാർ, പാരൻറ് സപ്പോർട്ട് ഗ്രൂപ് പ്രതിനിധി പി. ഉണ്ണികൃഷ്ണൻ, സി.ആർ.സി അസി. പ്രഫ. ശിവരാജ് ഭീംതെ എന്നിവർ സംസാരിച്ചു. ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ സ്വാഗതവും സ്റ്റുഡൻറ്സ് യൂനിയൻ ചെയർമാൻ ജെ. മാനവ് നന്ദിയും പറഞ്ഞു. തുടർന്ന് ഇംഹാൻസി​െൻറ സേവനം തേടുന്ന കുട്ടികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവരുടെ കലാപരിപാടികൾ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story