Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരുവൻപറമ്പിൽ രണ്ടു...

തെരുവൻപറമ്പിൽ രണ്ടു കടകൾ തീവെച്ച് നശിപ്പിച്ചു

text_fields
bookmark_border
നാദാപുരം: തെരുവൻപറമ്പിൽ രണ്ടു കടകൾ അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. സി.പി.എം വിഷ്ണുമംഗലം ബ്രാഞ്ച് സെക്രട്ടറി എഴുത്തോളി പറമ്പത്ത് രാജ​െൻറ ടെയ്ലറിങ് ഷോപ്, താനമഠത്തിൽ രതിൽകുമാറി​െൻറ ടി.എം ബേക്കറി എന്നിവയാണ് തീവെച്ച് നശിപ്പിച്ചത്. കടയുടെ ഷട്ടറി​െൻറ പൂട്ടുതകർത്ത് പെട്രോളൊഴിച്ച് തീകൊടുക്കുകയായിരുന്നു. ടെയ്ലറിങ് കടയിലെ രണ്ട് മെഷീനുകൾ, അലമാര, തുണിത്തരങ്ങൾ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തൊട്ടടുത്ത ടി.എം ബേക്കറിയുടെ ഫർണിച്ചറും പലഹാരങ്ങളുമാണ് നശിച്ചത്. ശനിയാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. കടയിൽനിന്ന് തീ കത്തുന്നത് വാഹനത്തിൽ യാത്രചെയ്യുന്നവരുടെ ശ്രദ്ധയിൽപെട്ടതോടെ പൊലീസിൽ വിവരമറിക്കുകയും ചേലക്കാടുനിന്ന് ഫയർഫോഴ്സ് എത്തി തീയണക്കുകയുമായിരുന്നു. രണ്ടാം തവണയാണ് ടെയ്ലറിങ് ഷോപ് അഗ്നിക്കിരയാകുന്നത്. 2016ൽ ടെയ്ലറിങ് ഷോപ് തീവെച്ച് നശിപ്പിച്ചതിനെ തുടർന്ന് സി.പി.എം പുനർനിർമിച്ച് നൽകുകയായിരുന്നു. തീവെപ്പിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ റോഡ് ഉപരോധിച്ചു. തെരുവൻപറമ്പിൽ ഹർത്താലും നടത്തി. റൂറൽ പൊലീസ് സൂപ്രണ്ട് എം.കെ. പുഷ്കരൻ, നാദാപുരം സി.ഐ എം.പി. രാജേഷ് എന്നിവരുെട നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story