Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലാസ്​റ്റിക്​...

പ്ലാസ്​റ്റിക്​ റീസൈക്ലിങ് സംവിധാനം: പരിസ്ഥിതിക്ക്​ കോട്ടമില്ല ^വി.കെ. വിനോദ്

text_fields
bookmark_border
പ്ലാസ്റ്റിക് റീസൈക്ലിങ് സംവിധാനം: പരിസ്ഥിതിക്ക് കോട്ടമില്ല -വി.കെ. വിനോദ് മുക്കം: കാരശ്ശേരി പഞ്ചായത്തിൽ സ്വകാര്യ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് അനുവദിച്ചതിലൂടെ പരിസ്ഥിതിക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് പറഞ്ഞു. പ്ലാസ്റ്റിക് സംസ്കരണത്തിലൂടെ വായു മലിനീകരണം സംഭവിക്കില്ല. യൂനിറ്റ് തുടങ്ങുന്ന സ്ഥലത്തി​െൻറ കിലോമീറ്റർ പരിധിയിൽ ജനവാസമില്ല. നാടിന് അനുയോജ്യ രീതിയിലാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. ഇതുവഴി മലിനമാകുന്ന പ്രശ്നമേയില്ല. മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന രീതിയിലാണ് കാരശ്ശേരിയിലും പ്ലാസ്റ്റിക് സംസ്കരണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യം മനസ്സിലാക്കുന്നതിനു കോഴിക്കോടുള്ള പ്ലാസ്റ്റിക് മലിനീകരണ പ്ലാൻറ് സന്ദർശിക്കാൻ പലരെയും ക്ഷണിച്ചിരുന്നു. പക്ഷേ, സമരക്കാർ വന്നില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും വി.കെ. വിനോദ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story