Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:17 AM GMT Updated On
date_range 22 April 2018 5:17 AM GMTവീട്ടകം പുരാവസ്തു കേന്ദ്രമാക്കി റഉൗഫ്
text_fieldsbookmark_border
കുന്ദമംഗലം: വീടിെൻറ ഒന്നാം നിലയാകെ പഴയകാല ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കേന്ദ്രമാക്കിയിരിക്കുകയാണ് കുന്ദമംഗലത്തെ യുവ വ്യാപാരി. ടെക്സ്റ്റൈൽ വ്യാപാരിയും ഭൂപതി തറവാട്ടിലെ അംഗവുമായ കനൂപി ഹൗസിൽ റഉൗഫിെൻറ വീട്ടകമാണ് പഴയ ക്ലോക്ക്, റേഡിയോ, ഗ്രാമഫോൺ, ടോർച്ച്, ജ്യൂസ് മെഷീൻ, ഫോൺ, പെട്രോമാക്സ്, സിനിമ പ്രോജക്ടർ തുടങ്ങിയവയുടെ നിറശേഖരമാക്കിയത്. 1870 മുതലുള്ളവയും വിവിധ രാജ്യങ്ങളിൽ നിർമിച്ചവയുമായ ഉപകരണങ്ങൾ ഇൗ ശേഖരത്തിലുണ്ട്. വീടിെൻറ കോണിപ്പടിയുടെ വശങ്ങളിലുള്ള ചുമരുകൾ പഴയകാല ക്ലോക്കുകൾകൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഒരു മുറി നിറച്ചിരിക്കുന്നത് വിവിധതരം റേഡിയോകൾ നിരത്തിയാണ്. പണ്ടത്തെ വാൽവ് റേഡിയോ, ബുഷ്, ഫിലിപ്സ്, പൈ ഇൻറർനാഷനൽ, ജെറാൾഡ്, ക്ലോബർ, ഇംഗ്ലണ്ടിൽ നിർമിച്ച മരംകൊണ്ടുള്ള ജി.ഇ.സി എന്നിവ ആകർഷകമായി ഇൗ മുറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ കാലങ്ങളിലെ വിവിധതരം ടോർച്ചുകൾ, വിദേശനിർമിത മഴകാല പെേട്രാമാക്സ് എന്നിവയും ഇൗ മുറിയിലുണ്ട്. ഗ്രാമഫോൺ റെക്കോഡുകളുടെ ശേഖരമാണ് അടുത്ത മുറി നിറയെ. പഴയകാലത്തെ നിരവധി മോഡലുകളിലുള്ള ഗ്രാമഫോൺ പെട്ടികൾ, ഒരൊറ്റ മോൾഡിൽ തീർത്ത കോളാമ്പിക്കുടയടക്കമുള്ള ഗ്രാമഫോൺ പെട്ടി, ഡെക്ക റെക്കോഡ് ചെയ്ഞ്ചർ തുടങ്ങിവയാണ് ഇൗ മുറിയിലെ പ്രധാന ആകർഷണങ്ങൾ. പുരാവസ്തു ശേഖരണത്തിൽ റഉൗഫിനെ സഹായിക്കുന്നത് സഹധർമിണി കെ.െക. റഷീദയാണ്. ദുബൈയിലുള്ള മകൻ നെഫ്റാനും മകൾ റഫയും മകളുടെ ഭർത്താവ് നിഷാനും റഉൗഫിന് പിന്തുണ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story