Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലയൺസ്​ പാർക്കി​െൻറ...

ലയൺസ്​ പാർക്കി​െൻറ ശോച്യാവസ്ഥ:​ സംരക്ഷണസമിതിക്ക്​ രൂപം നൽകുന്നു

text_fields
bookmark_border
കോഴിക്കോട്: നഗരത്തിലെ കുട്ടികൾക്കുള്ള ഏക പാർക്കായ ലയൺസ് പാർക്കിന് സംരക്ഷണസമിതി രൂപവത്കരിക്കുന്നു. പാർക്കി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന ലക്ഷ്യത്തിലാണ് നാട്ടുകാരുെട നേതൃത്വത്തിൽ സംരക്ഷണസമിതി വരുന്നത്. പാർക്ക് അപകടാവസ്ഥയിലായത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. പാർക്കിലെ കോൺക്രീറ്റ് ഇരിപ്പിടങ്ങൾ പുനർനിർമിക്കുക, ദ്രവിച്ചുകൊണ്ടിരിക്കുന്ന കളി ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കുക, നശിച്ചുെകാണ്ടിരിക്കുന്ന പുൽത്തകിടികൾ പുനർനിർമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംരക്ഷണ സമിതിക്ക് രൂപം നൽകുന്നവർ ഉന്നയിക്കുന്നത്. ലയൺസ് പാർക്കിൽ കാര്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ മിക്ക സ്ലൈഡുകളും നശിച്ച് അപകട ഭീഷണിയിലാണ്. ദിനേന നൂറുകണക്കിന് കുട്ടികളാണിവിെട അവധിസമയം ആഘോഷിക്കാനെത്തുന്നത്. പാർക്കിലെ ഇരിപ്പിടങ്ങളും കളി ഉപകരണങ്ങളിലധികവും നശിച്ചു. റോക്കറ്റ് സ്ലൈഡിലെ സുരക്ഷാകമ്പികൾ തുരുെമ്പടുത്ത് നശിച്ചതും കോൺക്രീറ്റ് അടർന്നുവീണതും കുട്ടികളെ ഏതുസമയവും അപകടത്തിലേക്ക് വീഴ്ത്താം. പാർക്കിനുള്ളിലെ ഒഴിഞ്ഞസ്ഥലങ്ങളെല്ലാം കാടുമൂടിയും മാലിന്യം നിറഞ്ഞും വൃത്തികേടായിരിക്കുകയാണ്. പാർക്കി​െൻറ ദുരവസ്ഥക്ക് പരിഹാരം കാണാൻ നഗരത്തിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരെ പെങ്കടുപ്പിച്ച് യോഗം ചേരാനും പ്രതിഷേധപരിപാടികൾ തുടങ്ങുവാനും തീരുമാനിച്ചതായി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story