രണ്ടു യുവാക്കളുടെ മരണം മായനാടിനെ കണ്ണീരിലാഴ്ത്തി

05:42 AM
17/04/2018
കുറ്റിക്കാട്ടൂർ: വിഷുദിനത്തിൽ കുന്ദമംഗലം കാരന്തൂരിലുണ്ടായ റോഡപകടത്തിൽ പൊലിഞ്ഞ രണ്ടു യുവാക്കളുടെ വിയോഗം ഒരു പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തി. ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളുമാണിവർ. നിർമാണ തൊഴിലാളികളായ മായനാട് നടപ്പാലം പരേതനായ പുനത്തിൽ കുഞ്ഞിമൊയ്തീൻ മകൻ അബ്ദുൽ ഗഫൂറും (32), മുളയത്ത് മേത്തൽ മൊയ്തീൻകോയയുടെ മകൻ നാസറുമാണ് (39) വിധിക്ക് കീഴടങ്ങിയത്. എസ്.കെ.എസ്.എസ്.എഫ്, മുസ്ലിംലീഗ്, പള്ളി മദ്റസ കമ്മിറ്റികൾ എന്നിവയിൽ സജീവ സാന്നിധ്യമായിരുന്നു അബ്ദുൽ ഗഫൂർ. ഭാര്യ: നസീബ. നിഹ ഫാത്വിമ (7), നഹത ഫാത്വിമ (4) നജ്മ ഫാതിമ (8 മാസം) എന്നിവരാണ് മക്കൾ. സുബൈദയാണ് നാസറി​െൻറ ഭാര്യ. ഫാത്വിമ ഹെന്ന (9). ഫാതിമ ഹിബ (4) എന്നിവരാണ് മക്കൾ. ഏതു പ്രതികൂലാവസ്ഥയിലും തൊഴിലെടുത്ത് കുടുംബം പോറ്റുന്ന നാസർ ത​െൻറ വീടുപണി പൂർത്തിയാക്കാൻ കഴിയാതെയാണ് വിടപറഞ്ഞത്. മരണപ്പെട്ട ഇരുവരും തങ്ങളുടെ കുടുംബത്തി​െൻറ എക ആശ്രയമായിരുന്നു. ആരാമ്പ്രത്തുനിന്ന് വീടുപണി കഴിഞ്ഞു ഇരുവരും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെയാണ് കാരന്തൂരിൽ അപകടത്തിൽപെട്ടത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മായനാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഇരുവരെയും ഖബറടക്കി.
Loading...
COMMENTS