Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർ.എസ്​.എസിനെ...

ആർ.എസ്​.എസിനെ നിരോധിക്കണമെന്ന്​

text_fields
bookmark_border
കോഴിക്കോട്: കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രാജ്യത്ത് വർധിച്ചുവരുന്ന അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്ന കേന്ദ്രഭരണത്തിനെതിരെ കെ.എസ്.യു ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ പെരുമ്പറ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീച്ച് പരിസരത്ത് തെരുവുനാടകവും പ്രതിഷേധവരയും നാടൻപാട്ടുകളുമായാണ് കെ.എസ്.യു ജില്ല കമ്മിറ്റി പ്രതിഷേധ പെരുമ്പറ സംഘടിപ്പിച്ചത്. ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത്കോൺഗ്രസ് പ്രസിഡൻറ് ജയ്സൽ അത്തോളി, വി.ടി. സൂരജ്, ബുഷർ ജംഹർ, കെ. അഭിജിത്ത് എന്നിവർ സംസാരിച്ചു. മുആദ് നരിനട, ആദിൽ മുണ്ടിയത്ത്, മുനവർ മുഹമ്മദ്, പ്രത്യുഷ്, അജ്ഞലി, അനുശ്രീ, ആര്യ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story