Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:21 AM GMT Updated On
date_range 13 April 2018 5:21 AM GMTസൗജന്യ സിവിൽ സർവിസ് ശിൽപശാല മുക്കത്ത്
text_fieldsbookmark_border
മുക്കം: ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ സിവിൽ സർവിസ് പരീക്ഷകളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് സൗജന്യ സിവിൽ സർവിസ് ശിൽപശാല സംഘടിപ്പിക്കുന്നു. ഇൗ മാസം 28ന് രാവിലെ 10 മുതൽ ഒരു മണി വരെ കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്ലസ് ടു കഴിഞ്ഞവർക്കും ബിരുദവിദ്യാർഥികൾക്കും ബിരുദപഠനം പൂർത്തിയായവർക്കും പങ്കെടുക്കാം. ഡൽഹിയിലെ ഐ.എ.എസ് ട്രെയിനിങ് സെൻററായ ചാണക്യ അക്കാദമിയിലെ പരിശീലകർ ക്ലാസിന് നേതൃത്വം നൽകും. രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് മുക്കം അസാറ്റ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ 92 07 771 779 എന്ന നമ്പറിൽ വിളിച്ചും രജിസ്റ്റർ ചെയ്യാം. കാരശ്ശേരിയിൽ വിഷുച്ചന്ത ഇന്ന് തുടങ്ങും മുക്കം: കാരശ്ശേരി കൃഷിഭവെൻറ നേതൃത്വത്തിിൽ വെള്ളി, ശനി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസിനു സമീപം വിഷുപച്ചക്കറി ചന്ത നടക്കും. മാർക്കറ്റ് വിലയെക്കാൾ 30 ശതമാനം വില കുറച്ചാണ് പച്ചക്കറി വിൽക്കാനുദ്ദേശിക്കുന്നത്. ചന്തയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story