Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫെഡറലിസത്തെ തകർക്കുന്ന ...

ഫെഡറലിസത്തെ തകർക്കുന്ന ധനകാര്യ കമീഷൻ

text_fields
bookmark_border
പതിനഞ്ചാം കേന്ദ്ര ധനകാര്യ കമീഷ​െൻറ പരിഗണനവിഷയങ്ങൾ ചർച്ചചെയ്യാൻ ചൊവ്വാഴ്ച കേരള സർക്കാർ മുൻൈകയെടുത്ത് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ സമ്മേളനം നിശ്ചയമായും അർഥവത്തായ ചുവടാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ സാമ്പത്തികമായി തളർത്തുന്നതാണ് ധനകാര്യ കമീഷ​െൻറ നീക്കങ്ങളെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കാനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് സമ്മേളനം വിളിച്ചുചേർത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, ആന്ധ്രപ്രദേശ് ധനകാര്യ മന്ത്രി യരമല രാമകൃഷ്ണനുഡു, കർണാടക മുഖ്യമന്ത്രിയുടെ പ്രതിനിധിയായി കൃഷിമന്ത്രി കൃഷ്ണ ബൈറേ ഗൗഡ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് സംബന്ധിച്ചത്. ബി.ജെ.പിയുമായി അനുനയത്തിൽ പോകുന്ന രാഷ്ട്രീയ ലൈൻ സ്വീകരിച്ചത് കാരണമായിരിക്കാം തമിഴ്നാട് സർക്കാറിനെ പ്രതിനിധാനംചെയ്ത് ആരും സമ്മേളനത്തിൽ പങ്കെടുത്തില്ല. ധനകാര്യ കമീഷ​െൻറ പരിഗണനവിഷയങ്ങൾ തിരുത്തണമെന്നാണ് സമ്മേളനം പൊതുവായി മുന്നോട്ടുവെച്ച ആവശ്യം. ഈ ആവശ്യം മുൻനിർത്തി വിശദമായ പ്രമേയം തയാറാക്കാനും തീരുമാനമായി. മറ്റ് സംസ്ഥാനങ്ങളുടെ പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഉടൻതന്നെ ആന്ധ്രപ്രദേശ് സർക്കാറി​െൻറ ആതിഥേയത്വത്തിൽ വിശാഖപട്ടണത്ത് യോഗം ചേരാനും തീരുമാനിച്ചു. വിശാഖപട്ടണം യോഗത്തിൽ, കേന്ദ്ര സർക്കാറിനും രാഷ്ട്രപതിക്കും സമർപ്പിക്കേണ്ട നിവേദനത്തി​െൻറ അന്തിമ രൂപം തയാറാക്കും. ധനവിന്യാസത്തിൽ സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാതിരിക്കുക, വായ്പ എടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തിൽ പുതിയ നിബന്ധനകൾ അടിച്ചേൽപിക്കാതിരിക്കുക, കേന്ദ്ര സർക്കാറി​െൻറ പരിപാടികൾ സംസ്ഥാനം ഏറ്റെടുക്കുമ്പോൾ ഗ്രാൻറിന് പകരം ഇൻസ​െൻറീവ് നൽകാനുള്ള നിർദേശം തിരുത്തുക, ജനസംഖ്യാനുപാതികമായി സംസ്ഥാന വിഹിതം നിശ്ചയിക്കുമ്പോൾ 1971ലെ കാനേഷുമാരിക്ക് പകരം 2011ലെ കാനേഷുമാരി അടിസ്ഥാനമായി സ്വീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയാണ് സമ്മേളനം പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യങ്ങൾ. പതിനഞ്ചാം ധനകാര്യ കമീഷൻറ പരിഗണനവിഷയങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അതിൽ അന്തർലീനമായ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം രാജ്യത്തി​െൻറ ഫെഡറൽ ഘടനയെ അത് ദുർബലപ്പെടുത്തുന്നു എന്നതാണ്. ജി.എസ്.ടി നടപ്പിലായപ്പോൾ, വരുമാന സമാഹരണത്തിൽ സംസ്ഥാനങ്ങളുടെ പങ്ക് അവസാനിക്കുകയും സംസ്ഥാന ബജറ്റുതന്നെ ഏതാണ്ട് അപ്രസക്തമാവുകയും ചെയ്തിരുന്നു. ജി.എസ്.ടി ഫെഡറലിസത്തെ തകർക്കുമെന്ന വിമർശനം അന്നുതന്നെ പലരും മുന്നോട്ടുവെച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനുള്ള അളവ് വെട്ടിച്ചുരുക്കുകയും അതിന്മേൽ കടുത്ത നിബന്ധനകൾ വെക്കുകയും ചെയ്യാനുള്ള നിർദേശം സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കത്തിവെക്കാനുള്ള നീക്കമാണ്. കേന്ദ്ര ഗ്രാൻറുകൾ അവസാനിപ്പിച്ച് ഇൻസ​െൻറീവ് നൽകാനുള്ള നീക്കം സംസ്ഥാന സാമ്പത്തിക ചലനങ്ങളുടെ പ്രവചനാത്്മകത നഷ്ടപ്പെടുത്തുന്നതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായിട്ടുള്ളത് 2011ലെ കാനേഷുമാരി സംസ്ഥാന വിഹിതത്തിനുള്ള അടിസ്ഥാനമായി സ്വീകരിക്കണമെന്ന നിർദേശമാണ്. 1971ൽനിന്ന് 2011ലെത്തുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജനസംഖ്യവിഹിതം 22.1 ശതമാനത്തിൽനിന്ന് 18.16 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കുടുംബാസൂത്രണം അടക്കമുള്ള ദേശീയ പരിപാടികൾ നടപ്പാക്കിയതി​െൻറ ഫലമായാണ് ഇത് സംഭവിക്കുന്നത്. അതായത് ദേശീയ നയം ഫലപ്രദമായി നടപ്പാക്കിയതി​െൻറ പേരിൽ വരുമാനത്തിൽ കുറവ് വരുന്നുവെന്ന വൈചിത്യ്രമാണ് ഇവിടെ സംഭവിക്കുന്നത്. 2011ലെ കാനേഷുമാരി അടിസ്ഥാനമായി സ്വീകരിക്കുമ്പോൾ ജനസംഖ്യ കുറവ് മാത്രമല്ല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാരയായി വരുന്നത്. അതിനുമപ്പുറം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സാമ്പത്തിക, സാമൂഹിക, ആരോഗ്യ സൂചികകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മുമ്പിലാണ്. അപ്പോൾ മുന്നിൽ നിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതം കുറയുന്ന അവസ്ഥയാണ് വരാൻപോകുന്നത്. അതായത് സദ്ഭരണം കാരണം കൈവരിച്ച നേട്ടങ്ങൾ പാരയാവുന്ന അവസ്ഥയാണ് ഇവിടെ വരുന്നത്. ഒരു പക്ഷേ, ധനകാര്യ കമീഷൻറ നിർദേശങ്ങളിൽ ഏറ്റവും പ്രകോപനകരവും അപകടകരവുമായ വശവും ഇതുതന്നെയാണ്. ശക്തവും സർവതല സ്പർശിയുമായ കേന്ദ്ര ഭരണകൂടത്തി​െൻറ നിയന്ത്രണത്തിലുള്ള ഏകശിലാത്്മകമായ രാജ്യം എന്നതാണ് സംഘ്പരിവാറി​െൻറ കാഴ്ചപ്പാടിലുള്ള ഇന്ത്യ. എന്നാൽ, വികേന്ദ്രീകൃതവും ഫെഡറൽ സംസ്കാരത്തിൽ അധിഷ്ഠിതവുമായ ജനാധിപത്യ സംവിധാനമാണ് നമ്മുടെ ഭരണഘടനയുടെ കാഴ്ചപ്പാട്. ഈ ഫെഡറൽ സംവിധാനം സംഘ്പരിവാറിന് ഒട്ടുമേ ഇഷ്ടമില്ല. അതി​െൻറ കടക്കൽ കത്തിവെക്കാനുള്ള പരിശ്രമങ്ങൾ പല നിലയിൽ അവർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതി​െൻറ തുടർച്ചയെന്ന നിലക്കുതന്നെയാണ് പതിനഞ്ചാം ധനകാര്യ കമീഷ​െൻറ നിർദേശങ്ങളെയും കാണേണ്ടത്. പ്രസ്തുത നീക്കത്തിനെതിരെ ജനാധിപത്യവാദികൾ യോജിപ്പോടെ രംഗത്തുവേരണ്ടതുണ്ട്. പ്രസ്തുത പരിശ്രമത്തിലെ സുപ്രധാനമായ ചുവടായി തിരുവനന്തപുരത്ത് ചേർന്ന ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ സമ്മേളനത്തെ കാണാവുന്നതാണ്. പതിനഞ്ചാം ധനകാര്യ കമീഷൻറ പരിഗണനവിഷയങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അതിൽ അന്തർലീനമായ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം രാജ്യത്തി​െൻറ ഫെഡറൽ ഘടനയെ അത് ദുർബലപ്പെടുത്തുന്നു എന്നതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story