Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയമനാംഗീകാരം...

നിയമനാംഗീകാരം നല്‍കിയില്ല; അധ്യാപിക ഡി.ഇ.ഒ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ്​ സമരം നടത്തി

text_fields
bookmark_border
താമരശ്ശേരി: നിയമനാംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപിക ഡി.ഇ.ഒ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പേരാമ്പ്ര ഹയര്‍സെക്കൻഡറി സ്‌കൂള്‍ അധ്യാപിക കെ.പി. ഹേമലതയാണ് ബുധനാഴ്ച താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. 2000-01 വര്‍ഷത്തില്‍ യു.പി.എസ്.എ തസ്തികയില്‍ ഹേമലതക്ക് സ്‌കൂളില്‍ നിയമനം ലഭിച്ചിരുന്നു. 2015-16 വര്‍ഷത്തില്‍ സ്‌കൂളില്‍ ഒഴിവുവന്ന എച്ച്.എസ്.എ നാച്വറല്‍ സയന്‍സ് തസ്തികയിലേക്ക് മാറി. എന്നാൽ, ആശ്രിതനിയമനത്തി​െൻറ പേരില്‍ മറ്റൊരു അധ്യാപിക, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയതി​െൻറ പേരില്‍ തനിക്ക് നിയമനാംഗീകാരം നല്‍കാതെ അധികൃതര്‍ തടസ്സവാദമുന്നയിക്കുകയാണെന്ന് ഹേമലത പറഞ്ഞു. തനിക്ക് നീതി നിഷേധിക്കുകയാണെന്നും ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും അവര്‍ പരാതിപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story