Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫറോക്ക് താലൂക്ക്...

ഫറോക്ക് താലൂക്ക് ആശുപത്രി - ഒ.പി നവീകരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

text_fields
bookmark_border
ഫറോക്ക്: ആർദ്രം പദ്ധതിയുടെ ഭാഗമായി ഫറോക്ക് താലൂക്കാശുപത്രി ഒ.പി വിഭാഗം നവീകരിക്കുന്നതിനായി ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.കെ.സി. മമ്മത് കോയ എം.എല്‍.എ. അറിയിച്ചു. ഒ.പി വിഭാഗം വിപുലപ്പെടുത്തി ചികിത്സ തേടിയെത്തുന്നവർക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ഇതി‍​െൻറ ഭാഗമായി ഉറപ്പാക്കും. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിനാണ് ഇതു സംബന്ധിച്ച പദ്ധതികളുടെ നിർവഹണചുമതല. വിശദമായ പ്രോജക്ട് തയാറാക്കി പരമാവധി വേഗത്തില്‍ പദ്ധതി നടപ്പാക്കും. വെയ്റ്റിങ് ഏരിയ, ടോയ്ലറ്റ്, ടി.വി, കുടിവെള്ളം, ടോക്കണ്‍ സിസ്റ്റം, ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തും.
Show Full Article
TAGS:LOCAL NEWS 
Next Story