Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൂണേരിയില്‍...

തൂണേരിയില്‍ ക്ഷീരകര്‍ഷക സംഗമം

text_fields
bookmark_border
നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് ക്ഷീരസംഘങ്ങളുടെയും ക്ഷീരവികസന വകുപ്പി​െൻറയും നേതൃത്വത്തില്‍ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ത്രിതല പഞ്ചായത്തുകൾ, ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മില്‍മ എന്നിവ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അറിവ് പകരുന്നതിനുവേണ്ടി ചൊവ്വാഴ്ച തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു. സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പില്‍ കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം ഇ.എം. പത്മനാഭന്‍ (ഡി.ഇ.ഒ തൂണേരി ബ്ലോക്ക്), പി.എസ്. പ്രീത (വെറ്ററിനറി ആശുപത്രി, തൂണേരി), എ. ഷെല്‍ന (മില്‍മ സൂപ്പര്‍വൈസർ) എന്നിവര്‍ നടത്തി. എൻ.കെ. സാറ, കെ.പി.സി. തങ്ങൾ, കെ. ചന്ദ്രിക, എം.പി. അനിത, ക്ഷീരസംഘം സെക്രട്ടറി പി.കെ. ഷീബ എന്നിവർ സംസാരിച്ചു. പരിപാടിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം കൂടുതല്‍ പാല്‍ നല്‍കിയ കര്‍ഷകനും കൂടുതല്‍ വില ലഭിച്ച കര്‍ഷകനും ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണന്‍ സമ്മാനം നല്‍കി. tuneri ksheera karshaka sangamam.jpg തൂണേരി ക്ഷീരകര്‍ഷക സംഗമം ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story