Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമടവൂർ ടൗൺ എം.എസ്​.എഫ്...

മടവൂർ ടൗൺ എം.എസ്​.എഫ് പറവകൾക്ക് നീർക്കുടം ഒരുക്കി

text_fields
bookmark_border
മടവൂർ: മടവൂർ ടൗൺ എം.എസ്.എഫ് കമ്മിറ്റിയുടെ പറവകൾക്കൊരു നീർക്കുടം പദ്ധതി ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ. കുഞ്ഞാമു, റാഫി ചെരച്ചോറ, ജനറൽ സെക്രട്ടറി എ.പി. യൂസഫലി, കാസിം കുന്നത്ത്, കെ.പി. യസാർ, മുനീർ പുതുക്കുടി, ടി.കെ. അഷ്റഫ്, എം.സി. അൻവർ, കെ.പി. റസാഖ്, റിയാസ് പുതുക്കുടി, റസീം ഖാസിം, ഷബീറലി, എൻ.പി. മിസ്ഹബ്, നിസാം, എൻ.പി. സഫ്വാൻ, ഷബീൽ തുടങ്ങിയവർ സംസാരിച്ചു. photo: nari10.jpg മടവൂർ ടൗൺ എം.എസ്.എഫ് പറവകൾക്ക് നീർക്കുടം ഒരുക്കുന്നു photo: nari20.jpg കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നവീകരിച്ച പുല്ലാളൂർ എടമുണ്ടത്താഴം-കണ്ണങ്കര റോഡ് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു റോഡ് ഉദ്ഘാടനം നരിക്കുനി: കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നവീകരിച്ച പുല്ലാളൂർ എടമുണ്ടതാഴം-കണ്ണങ്കര റോഡ് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എ.സി. ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.കെ. കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. സി. അബ്്ദുൽ ഖാദർ, ബിനോഷ് കുമാർ, സൂരജ്, വി.പി. അബ്്ദുൽ ഹഖീം, പി.സി. സുന്ദരൻ എന്നിവർ സംസാരിച്ചു. പൂനൂർ ഹൈസ്കൂളിൽ അവധിക്കാല ഫുട്ബാൾ പരിശീലനം പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബാൾ പരിശീലനം ഏപ്രിൽ 10ന് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്നു. 'ജി.എച്ച്.എസ്.എസ് പൂനൂർ ഫുട്ബാൾ അക്കാദമി'യുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. സ്കൂളിലെ വിദ്യാർഥികൾക്കും സമീപ യു.പി സ്കൂൾ വിദ്യാർഥികൾക്കുമാണ് അവസരം. പരിശീലനത്തിന് സ്കൂൾ കായികാധ്യാപകൻ ഐ. അനിൽകുമാറും കോച്ച് സണ്ണി കോടഞ്ചേരിയും നേതൃത്വം നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ രാവിലെ എട്ടിന് ഫുട്ബാൾ കിറ്റുമായി റിപ്പോർട്ട് ചെയ്യണം. ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ: 9539098237, 9895482719
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story