Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജല മലിനീകരണവും ചൂഷണവും ...

ജല മലിനീകരണവും ചൂഷണവും തകൃതി

text_fields
bookmark_border
കുറ്റ്യാടി: വേനലിൽ ജലാശയങ്ങളാകെ വറ്റുമ്പോൾ ഉള്ളവ മലിനമാക്കുന്നതും വെള്ളം ചൂഷണം ചെയ്യുന്നതും തകൃതിയായി. വാഹനം കഴുകിയും മീനിനെ പിടിക്കാൻ വെള്ളം തേവിയുമാണ് തോടുകളും കുളങ്ങളും പുഴകളും മലിനമാക്കുന്നത്. കുളങ്ങളിൽ ഇറക്കി വാഹനം കഴുകുന്നതോടെ ഓയിലും ഡീസലുമെല്ലാം കലർന്ന് വെള്ളം ഉപയോഗശൂന്യമാവുന്നു. ജലക്ഷാമമുള്ള പ്രദേശത്തുകാർ അലക്കിനും കുളിക്കും ഉപയോഗിക്കുന്ന വെള്ളമാണ് ഇപ്രകാരം മലിനമാക്കുന്നത്. പാറക്കുളങ്ങളാണ് ഇപ്രകാരം മലിനമാക്കുന്നതിൽ ഏറെയും. ഇവിടെ എളുപ്പം വാഹനം ഇറക്കാൻ കഴിയുമെന്നതാണ് കാരണം. വെള്ളം വറ്റി നീർച്ചാൽ മാത്രമായ പുഴകളിലും വാഹനം ഇറക്കി കഴുകുന്നത് വ്യാപകമാണ്. വറ്റുന്ന തോടുകളിലെ മീൻ പിടിക്കാനാണ് വെള്ളം കലക്കുന്നത്. മീൻകുഞ്ഞുങ്ങൾ നശിക്കും എന്നുമാത്രമല്ല കലങ്ങുന്ന വെള്ളം പിന്നീട് തെളിയണമെങ്കിൽ ദിവസങ്ങളോളം കാക്കണം. അതുവരെ അത് ഉപയോഗിക്കുന്നവർ വിഷമത്തിലാവുകയും ചെയ്യും. എന്നാൽ, ഇത് തടയാൻ അധികൃതരാരും രംഗത്തുവരാറില്ല.
Show Full Article
TAGS:LOCAL NEWS 
Next Story