Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:20 AM GMT Updated On
date_range 10 April 2018 5:20 AM GMTഗതാഗത നിരോധനം
text_fieldsbookmark_border
കോഴിക്കോട്: കൂടത്തുംപൊയിലിനും ഒറ്റത്തെങ്ങിനുമിടയിലും, കൂടത്തുംപൊയിലിനും ചെലപ്രത്തിനുമിടയിലും പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 10 മുതൽ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. ചെറുകുളത്ത്നിന്ന് കക്കോടിക്ക് പോകേണ്ട വാഹനങ്ങൾ കോട്ടൂപ്പാടം-ചെലപ്രം-കുമാരസ്വാമി വഴിയും തിരിച്ചും പോകണം. പൊയിൽമുക്ക് വലകെട്ട് ഒടോളിത്താഴ റോഡിൽ ടാറിങ് ആരംഭിക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നതു വരെ ഗതാഗതം നിരോധിച്ചു. ഈ വഴിയുള്ള വാഹനങ്ങൾ പൂമുഖം റോഡ് വഴി വലകെട്ട് ഭാഗത്തേക്ക് പോകണം. എംപ്ലോയബിലിറ്റി സെൻറർ വഴി നിയമനം കോഴിക്കോട്: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററിൽ ഏപ്രിൽ 11ന് രാവിലെ 10ന് എൽ.ടി കമ്പനിയിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടുവും അതിനു മുകളിലും യോഗ്യതയുള്ള 35 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. രജിസ്േട്രഷെൻറ ഭാഗമായി ഉദ്യോഗാർഥികൾ ഐ.ഡി കാർഡിെൻറ പകർപ്പ് സമർപ്പിക്കണം. ഫോൺ: 0495 2370176/178. അഭിമുഖം 17ന് കോഴിക്കോട്: തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപറേറ്റർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റ് സഹിതം ഏപ്രിൽ 17ന് രാവിലെ 11ന് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറുടെ ചേംബറിൽ അഭിമുഖത്തിന് എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story