Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാർമയുടെ കോലായിൽ അവർ...

ഒാർമയുടെ കോലായിൽ അവർ ഒത്തുകൂടി

text_fields
bookmark_border
പാലേരി: ചിതലരിക്കാത്തതും നരവീഴാത്തതുമായ ഒാർമകളിൽ പഴയ തലമുറ ചികഞ്ഞത് നാട്ടുമനസ്സി​െൻറ നറുമണം. മലപ്പുറത്ത് നടക്കുന്ന ടീൻ ഇന്ത്യ കൗമാര സമ്മേളനത്തോടനുബന്ധിച്ച് പാറക്കടവ് യൂനിറ്റ് ഒാർമകളുടെ കോലായിൽ ഒരുക്കിയ സംഗമം വേറിട്ട അനുഭവമായി മാറി. വറുതിയിലും പൊറുതിയിലും വീർപ്പുമുട്ടിയ പോയകാല ഇല്ലായ്മകൾ പഴമക്കാർ ഒാർത്തെടുത്തപ്പോൾ പുതുനാമ്പുകൾക്ക് പുത്തൻ അറിവും കൗതുകവും സമ്മാനിച്ചു. കാലവൈവിധ്യങ്ങളുടെ ചെപ്പ് തുറന്ന് സുഖമുള്ള നോവുകൾ ആടിയും പാടിയും കാരണവർ പങ്കുവെച്ചപ്പോൾ താളത്തിൽ ഏറ്റുപാടി പുതുതലമുറ ചടങ്ങ് അവിസ്മരണീയമാക്കി. പരിപാടി സാംസ്കാരിക പ്രവർത്തകൻ പി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. കെ.എൻ. നൂഹ അധ്യക്ഷത വഹിച്ചു. ചേമ്പരി കണാരൻ, കാവിൽ ഇബ്രാഹിം ഹാജി, കണ്ണോത്ത് ബാലൻ നായർ, കൊളക്കണ്ടത്തിൽ കുഞ്ഞമ്മദ്, മൂസ പാലേരി, എ.പി. കുഞ്ഞായിശ, എൻ.കെ. ആയിഷ, ഇല്ലത്ത് കുഞ്ഞാമി, സി.കെ. സൂപ്പി എന്നീ വയോധികർ അനുഭവങ്ങൾ പങ്കുവെച്ചു. സി. ഹബാദ്, റന ഫാത്വിമ, ഇ.ജെ. റീഹ എന്നിവർ ആശംസ നേർന്നു. നജാദ് ഖിറാഅത്ത് നടത്തി. വഫ ഫാത്വിമ സ്വാഗതവും എ.ബി. അസ്ഫ് നന്ദിയും പറഞ്ഞു. ഇ. റഷീദ് മാസ്റ്റർ സമാപന പ്രസംഗം നടത്തി. ഡോ. നസീം, എൻ.ടി. സുഹൈൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story