Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:17 AM GMT Updated On
date_range 9 April 2018 5:17 AM GMTഎം.എസ്.എം മോറല്‍ സ്കൂള്‍
text_fieldsbookmark_border
പൂനൂര്: മുബാറക് അറബിക് കോളജ് കാമ്പസില്‍ എം.എസ്.എമ്മിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അവധിക്കാല ദശദിന മോറൽ സ്കൂൾ ഏപ്രില്‍ ഒമ്പത് മുതല്‍ 16 വരെ നടക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 904 830 5504. വിവാഹം നന്തിബസാർ: കടലൂരിലെ പുനത്തിൽ കരീമിെൻറ മകൾ ഹസീനയും, ഹിൽബസാർ മോയിലൂർകുന്ന് ബീരാൻകോയയുടെ മകൻ കെ. ഷഫീറും വിവാഹിതരായി. നന്തിബസാർ: നാമ്പോലെൻറവിട ക്ഷേത്രത്തിനടുത്ത് ചൈതന്യയിൽ പി.പി. നാരായണെൻറ മകൻ ആനന്ദ് സി. നാരായണനും, പാലുർ കാര്യത്ത് സതീശെൻറ മകൾ ആകർഷയും വിവാഹിതരായി. ആയുർവേദ മെഡിക്കൽ ക്യാമ്പ് പേരാമ്പ്ര: അംഹാസ് ചാലിക്കരയുടെയും സീനിയർ സിറ്റിസൺസ് ഫോറം ചാലിക്കര യൂനിറ്റിെൻറയും സംയുക്താഭിമുഖ്യത്തിൽ ചാലിക്കര സലഫി സെൻററിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡൻറ് എസ്.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സോമൻ, കവിത എന്നിവർ ക്ലാസുകൾ നയിച്ചു. സി. അമ്മദ്കുട്ടി ഹാജി, മോഹനൻ വന്നാപ്പാടി, പി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. കുഞ്ഞിരാമുണ്ണി നായർ സ്വാഗതവും അംഹാസ് സെക്രട്ടറി കെ. രാജീവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story