Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:11 AM GMT Updated On
date_range 9 April 2018 5:11 AM GMTകുടുംബശ്രീ ചലച്ചിത്രമേള
text_fieldsbookmark_border
ഈങ്ങാപ്പുഴ: കുടുംബശ്രീ ജില്ല മിഷെൻറ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ചലച്ചിത്രമേള സംഘടിപ്പിച്ചു. കുടുംബശ്രീ സ്ത്രീപദവി സ്വയംപഠനപ്രക്രിയയുടെ ഭാഗമായി സംഘടിപ്പിച്ച നീതം കാമ്പയിനിെൻറ ഭാഗമായാണ് മേള. മേളയുടെ ഉദ്ഘാടനം പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ സംസാരിച്ചു. ഈങ്ങാപ്പുഴ വ്യാപാരഭവനിൽ നടത്തിയ പ്രദർശനത്തിൽ ഡോ. ബിജു സംവിധാനം ചെയ്ത 'കാട് പൂക്കുന്ന നേരം' ഉദ്ഘാടനചിത്രമായി. തുടർന്ന് ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ പ്രദർശിപ്പിച്ചു. പുതുപ്പാടി സി.ഡി.എസ് ചെയർപേഴ്സൻ സീന ചന്ദ്രൻ, ജില്ല മിഷൻ ജെൻഡർ േപ്രാഗ്രാം മാനേജർ എം.എസ്. അഫീഫ, ബ്ലോക്ക് കോഓഡിനേറ്റർമാരായ നിഷ ബേബി, ലിബിൻ അജയഘോഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story