Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:26 AM GMT Updated On
date_range 8 April 2018 5:26 AM GMTആരോഗ്യദിനം: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsbookmark_border
കോഴിക്കോട്: ലോകാരോഗ്യദിനത്തിൽ ഐ.എം.എ കോഴിക്കോട് ബ്രാഞ്ചിനുകീഴിൽ നഗരത്തിലെ െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും ചർച്ചയും സംഘടിപ്പിച്ചു. ജില്ല ആരോഗ്യവകുപ്പ്, ജില്ല ടി.ബി സെൻറർ, കേരള പൊലീസ് ഓഫിസേഴ്സ് അസോ., റോട്ടറി ക്ലബ് കാലിക്കറ്റ്, ഐ.എം.എ വനിതവിഭാഗം എന്നിവയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ.വി.ജി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പനി പ്രതിരോധമാർഗം എന്ന വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ലൈലാബി ഷക്കീറും ജീവിതശൈലിരോഗനിയന്ത്രണങ്ങളെപ്പറ്റി ആലപ്പുഴ മെഡിക്കൽ കോളജ് ഫിസിക്കൽ െമഡിസിൻ വിഭാഗത്തിലെ ഡോ. റോയ് ആർ. ചന്ദ്രനും ക്ലാസെടുത്തു. ഐ.എം.എ ഹാളിൽ നടന്ന പരിപാടിയിൽ ഐ.എം.എ ബ്രാഞ്ച് പ്രസിഡൻറ് ഡോ. റോയ് ആർ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. വർഷ വിദ്യാധരൻ, ഡോ. മിനി എൻ. വാരിയർ, ഡോ. എ.കെ. അബ്ദുൽഖാദർ, ഡോ. പി.പി. പ്രമോദ്കുമാർ, കെ. വിവേകാനന്ദൻ, ദിനകർ കരുണാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story