Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:18 AM GMT Updated On
date_range 8 April 2018 5:18 AM GMTമണ്ണിനോടും മനുഷ്യനോടും ബന്ധമുള്ള പഠനരീതി പ്രോത്സാഹിപ്പിക്കണം ^ഗ്രീൻവാലി എക്സലൻസ് കോൺഫറൻസ്
text_fieldsbookmark_border
മണ്ണിനോടും മനുഷ്യനോടും ബന്ധമുള്ള പഠനരീതി പ്രോത്സാഹിപ്പിക്കണം -ഗ്രീൻവാലി എക്സലൻസ് കോൺഫറൻസ് മുക്കം: നാടിെൻറ ജൈവ വൈവിധ്യവും പാരിസ്ഥിതിക സവിശേഷതകളും തിരിച്ചറിഞ്ഞ് മണ്ണിനോടും മനുഷ്യനോടും ബന്ധമുള്ള പഠനരീതി പ്രോത്സാഹിപ്പിക്കണമെന്ന് ഗ്രീൻവാലി എക്സലൻസ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. നൂതന പഠന-തൊഴിൽ മേഖലകളിൽ മികവു കാണിക്കുന്നതോടൊപ്പം കൃഷി, കച്ചവടം തുടങ്ങിയ പരമ്പരാഗത സംസ്കാരങ്ങളും കൈമോശം വരാതെ കാത്തുസൂക്ഷിക്കാൻ ഔദ്യോഗികതലത്തിൽ ആവശ്യമായ നടപടി അനിവാര്യമാണെന്നും സമ്മേളനം ഉന്നയിച്ചു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. സി.എം സാബിർ നവാസ് അധ്യക്ഷത വഹിച്ചു. എക്സലൻറ് അവാർഡ് ജേതാവ് ആ സിഫ് മുഹമ്മദ് ഇഖ്ബാൽ, പ്രഫ. സയ്യിദ് മുഹമ്മദ് ശാക്കിർ, സി.പി. ചെറിയ മുഹമ്മദ്, കെ.പി. ഹിദായത്ത് എന്നിവർ സംസാരിച്ചു. ജലസ്രോതസ്സ് സംരക്ഷണ പരിപാടി തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് ജലസ്രോതസ്സ് സംരക്ഷണ പരിപാടി പുന്നക്കൽ പൊയിലിങ്ങാപുഴയിൽ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിൽസൺ ടി. മാത്യു അധ്യക്ഷത വഹിച്ചു. ഗീത വിനോദ്, റോബർട്ട് നെല്ലിക്ക തെരുവിൽ, പി. പ്രകാശ്, സച്ചിദാനന്ദൻ, രാജശ്രീ, ജോയി മ്ലാങ്കുഴി, ഹുസൈൻ പുളക്കമണ്ണിൽ, ജോർജ് ആലപ്പാട്ട് കുന്നേൽ, ബേബി കുരീ കാട്ടിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story