Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:32 AM GMT Updated On
date_range 7 April 2018 5:32 AM GMTമകനെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും റിമാൻഡിൽ
text_fieldsbookmark_border
മേപ്പയൂർ: ആറുവയസ്സുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി മേപ്പയൂർ െപാലീസ് സ്റ്റേഷനിൽ ഹാജരായി. കാമുകനൊപ്പമാണ് ഇവർ സ്റ്റേഷനിലെത്തിയത്. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് ചെറുവണ്ണൂർ സ്വദേശിനിയായ കാരയാട്ടുകുന്ന് അനുമോൾ (26) ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനായ കൊളാവിപ്പാലം കോട്ടക്കടപ്പുറം പുളിയുള്ള വളപ്പിൽ രതീഷ് ബാബുവിനൊപ്പം (27) ഒളിച്ചോടിയത്. തുടർന്ന് ഭർത്താവ് മേപ്പയൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് യുവതിയും കാമുകനും മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ആറുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കുട്ടിയുടെ അവകാശങ്ങൾ നിഷേധിച്ചതിന് അമ്മയെയും അതിന് പ്രേരണ നൽകിയതിന് കാമുകനെതിരെയും കേസെടുത്തിട്ടുണ്ട്. മേപ്പയൂർ എസ്.ഐ യൂസുഫ് നടുത്തറമ്മൽ അറസ്റ്റ് രേഖപ്പെടുത്തി. പയ്യോളി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story