Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്ധ^ബധിര...

അന്ധ^ബധിര വിദ്യാർഥികൾക്ക്​ സ്​കൂൾ പ്രവേശനം

text_fields
bookmark_border
അന്ധ-ബധിര വിദ്യാർഥികൾക്ക് സ്കൂൾ പ്രവേശനം കോഴിക്കോട്: കൊളത്തറയിലെ കാലിക്കറ്റ് ഹയർ സെക്കൻഡറി വികലാംഗ വിദ്യാലയത്തിൽ അടുത്ത അധ്യയന വർഷത്തേക്ക് സ്കൂൾ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കാഴ്ചക്കുറവോ കേൾവിക്കുറവോ ഉള്ള കുട്ടികൾക്ക് ഒന്നാം ക്ലാസിലേക്ക് നേരിട്ടും രണ്ടുമുതൽ പത്തുവരെയുള്ള ക്ലാസുകളിലേക്ക് ടി.സി മുഖേനയും പ്രവേശനത്തിന് അപേക്ഷിക്കാം. കാഴ്ചക്കുറവുള്ള കുട്ടികൾക്ക് എഴുതുന്നതിനും വായിക്കുന്നതിനും ബ്രയിൽ സാേങ്കതികവിദ്യ പരിശീലിപ്പിക്കുന്നതോടൊപ്പം ഒാർക്ക, ജോസ് തുടങ്ങിയ സ്ക്രീൻ റീഡിങ് സോഫ്റ്റ്വെയറുകളിലും പ്രത്യേക പരിശീലനം നൽകുന്നു. കേൾവിക്കുറവുള്ള കുട്ടികൾക്ക് സ്കൂൾ വിഷയങ്ങളോെടാപ്പം സ്പീച്ച് തെറപ്പി, കേൾവി പരിശീലനം തുടങ്ങിയവയും നൽകുന്നു. വിദ്യാഭ്യാസത്തോെടാപ്പം ഭക്ഷണം, താമസം, യൂനിഫോം തുടങ്ങിയവ പൂർണമായും സൗജന്യമാണ്. പ്രത്യേക യാത്ര അലവൻസും ലഭിക്കും. പ്രവേശനത്തിന് ഹെഡ്മാസ്റ്റർ, കാലിക്കറ്റ് ഹയർ സെക്കൻഡറി വികലാംഗ വിദ്യാലയം, കൊളത്തറ, കോഴിക്കോട് 673655 എന്ന വിലാസത്തിൽ അപേക്ഷിക്കാം. ഫോൺ: 0495 2482931, 9847553700.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story