Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിശ്വാസ്യത...

വിശ്വാസ്യത നഷ്​ടപ്പെട്ട നരേന്ദ്ര മോദി ജനമനസ്സുകളിൽനിന്ന്​ ഇറങ്ങിത്തുടങ്ങി ^കെ. സുധാകരൻ

text_fields
bookmark_border
വിശ്വാസ്യത നഷ്ടപ്പെട്ട നരേന്ദ്ര മോദി ജനമനസ്സുകളിൽനിന്ന് ഇറങ്ങിത്തുടങ്ങി -കെ. സുധാകരൻ ആയഞ്ചേരി: വളരെ പ്രതീക്ഷയോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി വിശ്വാസ്യത നഷ്ടപ്പെട്ട് ജനമനസ്സുകളിൽനിന്നിറങ്ങി തുടങ്ങിയ കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് കെ. സുധാകരൻ പറഞ്ഞു. ആയഞ്ചേരി മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഗ്ദാനങ്ങൾ ഒന്നുപോലും ഈ സർക്കാർ പാലിച്ചില്ല. ഗുജറാത്തിലെ ജനങ്ങൾക്കുപോലും മോദിയിൽ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. മോദിയുടെ ഫാഷിസത്തെ എതിർക്കാൻ സി.പി.എമ്മിനാവില്ല. അത് ഒരു സംസ്ഥാന പാർട്ടിയായി ചുരുങ്ങിപ്പോയി. നാദാപുരം മേഖലയിൽ ഏകപക്ഷീയമായ അക്രമമാണ് മുസ്ലിംകൾക്കെതിരെ സി.പി.എം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് എൻ.കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കടമേരി ബാലകൃഷ്ണൻ, മരക്കാട്ടേരി ദാമോദരൻ, പ്രമോദ് കക്കട്ടിൽ, ടി.എൻ. അബ്ദുൽ നാസർ, സഫീർ തിരുവനന്തപുരം, ഇ. നാരായണൻ നായർ, അമാരപ്പള്ളി കുഞ്ഞിശങ്കരൻ, കണ്ണോത്ത് ദാമോദരൻ എന്നിവർ സംസാരിച്ചു. വൈകുന്നേരം നടന്ന റാലിയിൽ വനിതകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മുത്തുക്കുടകളും ബാൻഡ് മേളവും ശിങ്കാരി മേളവും കലാരൂപങ്ങളും റാലിക്ക് കൊഴുപ്പേകി. മയക്കുമരുന്നിനെതിരെ വാട്സ്ആപ് കൂട്ടായ്മ ആയഞ്ചേരി: മയക്കുമരുന്നിനെതിരെ ആയഞ്ചേരി ന്യൂസ് വാട്സ്ആപ് കൂട്ടായ്മ ബോധവത്കരണ പരിപാടി നടത്തുന്നു. ഏപ്രിൽ 11ന് വൈകീട്ട് നാലിന് ആയഞ്ചേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ ഡ്രഗ് അവയർനസ് സ്റ്റേറ്റ് ഫാക്കൽറ്റിയും കൊളവല്ലൂർ എസ്.ഐയുമായ ധനഞ്ജയദാസ് പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story