Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറബർകൃഷിയിൽ നിന്ന്​...

റബർകൃഷിയിൽ നിന്ന്​ മാന്തോപ്പിലേക്ക്​; വിജയം കൊയ്​ത്​ ഷാജു

text_fields
bookmark_border
ഈങ്ങാപ്പുഴ: വിലത്തകർച്ച മൂലം പ്രതിസന്ധി നേരിടുന്ന റബർ വെട്ടിമാറ്റി ഷാജു മാവ് കൃഷിയിലേക്ക്. ചെമ്പുകടവ് കോനൂക്കുന്നേൽ ഷാജുവാണ് റബർ വെട്ടിമാറ്റിയ അേഞ്ചക്കർ സ്ഥലത്ത് മാവ്കൃഷി ആരംഭിച്ചത്. മറ്റുള്ളവർ കുറ്റപ്പെടുത്തിയപ്പോഴും ത​െൻറ തീരുമാനം ശരിയാണെന്ന് മാവിൻതോപ്പിൽ വിളഞ്ഞുനിൽക്കുന്ന കായ്ഫലം വ്യക്തമാക്കുന്നു. കുടുംബവിഹിതമായി കിട്ടിയ അഞ്ചേക്കറിൽ റബർ ഒഴിവാക്കിയ സ്ഥലത്ത് നട്ട അറുന്നൂറ് മാവിൻ തൈകളാണ് ഇപ്പോൾ ഒരു മലനിറയെ കായ്ച്ചുകിടക്കുന്നത്. മുഴുവനും മൂവാണ്ടൻ മാവുകളാണ്. ഇപ്പോൾ അഞ്ച് വർഷമായി മാവിൻ തൈകൾ നട്ടിട്ട്. ഒരു മാവിൽ നിന്ന് ശരാശരി അമ്പത് കിലോയ്ക്ക് മുകളിൽ വിളവ് ലഭിക്കുന്നു. ആദ്യ മൂന്നു വർഷങ്ങളിൽ മാവിൽനിന്ന് വരുമാനം ലഭിക്കില്ലാത്തതിനാൽ ഇടവിളയായി വാഴ കൃഷി ചെയ്താണ് വരുമാനമുണ്ടാക്കിയത്. കൃഷിയിൽ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി തൊഴിലാളികളുടെ ദൗർലഭ്യമാണ്. മറ്റെല്ലാ കൃഷികളിലും നിരന്തരമായി തൊഴിലാളികളുടെ ആവശ്യമുണ്ട്. എന്നാൽ, മാവ് കൃഷിയിൽ വിളവെടുപ്പ് മുതൽ വിപണനം വരെയുള്ള കാര്യങ്ങൾ കർഷകന് തന്നെ ചെയ്യാവുന്നതേയുള്ളൂ. കാലാവസ്ഥക്കനുസരിച്ച് ജനുവരി മുതൽ ഇവിടെ വിളവെടുപ്പ് വരുന്നതിനാൽ ആറുമാസത്തിനടുത്ത് തുടർച്ചയായി വരുമാനം ഈ കൃഷിവഴി ലഭിക്കും. ഒരു മാവിൽനിന്ന് വർഷത്തിൽ 1000 രൂപ വരുമാനം കിട്ടും. കോടഞ്ചേരി കൃഷിഭവൻ വെജിറ്റബിൾ ഗുഡ് ക്ലസ്റ്റർ, ഗ്യാപ് ക്ലസ്റ്റർ എന്നിവയിൽ അംഗമായ ഷാജി കൃഷിവകുപ്പ് പദ്ധതിയുടെ പ്രയോജനം ഉൾപ്പെടുത്തിയാണ് കൃഷിയിൽ നേട്ടം കൈവരിച്ചിരിക്കുന്നത്. ക്യാപ്ഷൻ: TSY Mave.jpg കോനൂക്കുന്നേൽ ഷാജി ത​െൻറ മാന്തോട്ടത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story