Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആസിഫ് മുഹമ്മദ് ഇഖ്ബാൽ...

ആസിഫ് മുഹമ്മദ് ഇഖ്ബാൽ ഇന്ന് ഗ്രീൻവാലിയിൽ

text_fields
bookmark_border
മുക്കം: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാമി​െൻറ ടെക്‌നോളജി ഇനീഷ്യേറ്റിവ്‌ ഉപദേശകനും എക്സലൻറ് അവാർഡ് ജേതാവുമായ ആസിഫ് മുഹമ്മദ് ഇഖ്ബാൽ ശനിയാഴ്ച രാവിലെ ഒമ്പതിന് ഗ്രീൻവാലി കാമ്പസിലെത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊൽക്കത്തയിലെ ദേശീയ മാനവ വിഭവശേഷി ഡിപ്പാർട്മ​െൻറിലെ ബോർഡ് അംഗമായിരുന്നു. ശാരീരിക അവശതകൾ അഭിമുഖീകരിക്കുന്ന വിവിധ വിഭാഗങ്ങൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പാക്കിയതിലൂടെയാണ്‌ അദ്ദേഹം അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയത്‌. ഗ്രീൻവാലി ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തുന്ന രണ്ടാമത്‌ എക്സലൻസ് അവാർഡ് ജേതാവായാണ് തെരഞ്ഞെടുക്കപ്പെട്ടത്. കാലിക്കറ്റ് യൂനി. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ കോൺഫറൻസ്‌ ഉദ്‌ഘാടനം ചെയ്യും. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ കൊണ്ടൂരു നരേഷ് മുഖ്യാതിഥിയാവും. ഗ്രീൻവാലി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. സി.എം. സാബിർ നവാസ് അധ്യക്ഷതവഹിക്കും. പ്രമുഖ പ്രവാസി ചിത്രകാരൻ കെ. റിയാസ് അണിയിച്ചൊരുക്കിയ 'മലയാളി മരുഭൂമിയുടെ മനസ്സിൽ പറഞ്ഞത്' എന്ന ഗൃഹാതുരതയുണർത്തുന്ന ചിത്രപ്രദർശനവും അരങ്ങേറും. ഗ്രീൻവാലിയുടെ കാരുണ്യസ്പർശമായ ഗ്രീൻ ഹോം േപ്രാജക്ടിന് കോൺഫറൻസിൽ ആരംഭംകുറിക്കും. ഫണ്ട് സമാഹരണത്തിനായി മറ്റൊരു വേദിയിലായി നടത്തുന്ന ഫുഡ് ഫെസ്റ്റ് കോൺഫറൻസി​െൻറ വൈവിധ്യങ്ങളിലൊന്നാണ്. പാലക്കാട് ക്രാഫ്റ്റ് ഹൗസ് സംഘടിപ്പിക്കുന്ന ലൈവ് ഷോ, ആർട്ട് ഗാലറി, ശാസ്ത്ര രംഗത്തെ പ്രാഗല്ഭ്യം വിളിച്ചോതുന്ന സ്റ്റുഡൻറ്സ് എക്സിബിഷൻ, കുരുന്നുകൾക്ക് ആസ്വാദനമേകാൻ കിഡ്സ് സോൺ, വയോധികർക്ക് സൗകര്യമൊരുക്കുന്ന സ്പെഷൽ ലോഞ്ച് തുടങ്ങിയവ ഉണ്ടാകും. വൈകീട്ട് ഒമ്പതുമണി വരെ നീളുന്ന കോൺഫറൻസ് വിദ്യാർഥികളുടെ സർഗ ശേഷികൾ പ്രകടമാക്കുന്ന മത്സരയിനങ്ങൾക്കും വേദിയാകും. വാർത്തസമ്മേളനത്തിൽ ഡോ. സി.എം. സാബിർ നവാസ് (ഡയറക്ടർ, ഗ്രീൻവാലി ഇൻസ്റ്റിറ്റ്യൂഷൻസ്), കെ.പി. ഹിദായത്ത് (പ്രിൻസിപ്പൽ, ഗ്രീൻവാലി പബ്ലിക്സ്കൂൾ), കെ.സി. ഷംസീർ, മുഹമ്മദ് ഷമീൽ, ടി. സുരാഗ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story