Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:27 AM GMT Updated On
date_range 5 April 2018 5:27 AM GMTപദ്ധതി നിർവഹണത്തിൽ മുക്കം നഗരസഭ മുൻപന്തിയിൽ
text_fieldsbookmark_border
മുക്കം: 2017-18 വർഷത്തെ പദ്ധതി നിർവഹണത്തിൽ 96 ശതമാനം ചെലവഴിച്ച് മുക്കം നഗരസഭ ജില്ലയിലെ നഗരസഭകളിൽ മുൻപന്തിയിെലത്തിയെന്ന് നഗരസഭ അറിയിച്ചു. സേവന മേഖലയിൽ വകയിരുത്തിയ മുഴുവൻ ഫണ്ടും െചലവഴിച്ചതും, നൂതന പദ്ധതികൾ നടപ്പാക്കാൻ സാധിച്ചതുകൊണ്ടുമാണ് ജില്ലയിൽ മുക്കം നഗരസഭക്ക് ഒന്നാംസ്ഥാനം നേടാനായത്. മികച്ച നേട്ടം കൈവരിച്ചതിന് നഗരസഭക്ക് 48,00,000 രൂപയുടെ പെർഫോമൻസ് ഗ്രാൻറ് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 10ന് നഗരസഭയിൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അനുമോദനച്ചടങ്ങ് നടക്കും. 2018-19 വർഷത്തെ പ്രവർത്തനത്തിെൻറ തുടക്കമായി ഈ മാസം 21മുതൽ 28 വരെ മണാശ്ശേരി ഗവ. യു.പി സ്കൂളിൽ സാംസ്കാരിക ചടങ്ങ് നടക്കും. 24ന് സ്പീക്കർ പി. ്ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ, സെക്രട്ടറി എൻ.കെ. ഹരീഷ്, പി. പ്രശോഭ് കുമാർ, കെ.ടി. ശ്രീധരൻ, പി. ലീല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story