Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനടൻ നീരജ് മാധവ്...

നടൻ നീരജ് മാധവ് വിവാഹിതനായി

text_fields
bookmark_border
കോഴിക്കോട്: യുവ. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി േഫ്ലാറിക്കല്‍ ഹില്‍ റോഡ് ദീപയില്‍ ജനാർദ​െൻറയും പത്മയുടെയും മകളായ ദീപ്തിയെയാണ് താലിചാര്‍ത്തിയത്. പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകള്‍ പുലർച്ച കണ്ണൂരില്‍ നടത്തിയ ശേഷമാണ് താലികെട്ടിനായി ഇരുവരുടെയും സ്വദേശമായ കോഴിക്കോട് എത്തിയത്. ആശിര്‍വാദ് ലോണ്‍സില്‍ രാവിലെയായിരുന്നു വിവാഹം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര മേഖലയില്‍നിന്ന് നടന്മാരായ ടൊവിനോ തോമസ്, സണ്ണി വെയിൻ, സുരേഷ്‌ കൃഷ്ണ, വിജയ്ബാബു, കോഴിക്കോട് നാരായണന്‍ നായര്‍ എന്നിവരും എത്തിയിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ ടാറ്റ കണ്‍സല്‍ട്ടന്‍സി ജീവനക്കാരിയാണ് ദീപ്തി. തിരുവണ്ണൂര്‍ കീഴേറ്റത്തില്ലത്ത് ഡോ. കെ. മാധവി​െൻറയും ലതയുടെയും മകനാണ് നീരജ്.
Show Full Article
TAGS:LOCAL NEWS 
Next Story