Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ പടയൊരുക്കവുമായി ​െറസി. അസോസിയേഷനുകള്‍

text_fields
bookmark_border
കുറ്റിച്ചിറ: തെക്കേപ്പുറം ശബ്ദം, വേ ടു ഫലാഹ് എന്നീ വാട്സ്ആപ് കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ രൂപംകൊടുത്ത 'ലഹരി മുക്ത തെക്കേപ്പുറം' പദ്ധതിയുടെ ആദ്യ ഘട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമായി. കുറ്റിച്ചിറ െറസിഡൻറ്സ് അസോസിയേഷന്‍, നോര്‍ത്ത് ഇടിയങ്ങര െറസിഡൻറ്സ് അസോസിയേഷൻ, കുണ്ടുങ്ങല്‍ െറസിഡൻറ്സ് അസോസിയേഷന്‍, മിശ്ക്കാല്‍ െറസിഡൻറ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍, തങ്ങള്‍സ് റോഡ് െറസിഡൻറ്സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെ പ്രദേശത്തെ 1050 വീടുകളില്‍ ബോധവത്കരണത്തി​െൻറ ഭാഗമായി സന്ദര്‍ശനം നടത്തുകയും സന്ദേശരേഖ കൈമാറുകയും ചെയ്തു. െറസിഡൻറ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ എട്ടിന് കുറ്റിച്ചിറ സിയസ്‌കോ ഹാള്‍, തങ്ങള്‍സ് റോഡ് എം.എം ജൂബിലി കോളജ്, കുണ്ടുങ്ങല്‍ ഗവ. യു.പി സ്‌കൂള്‍, കുറ്റിച്ചിറ പുത്തന്‍വീട് എന്നീ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story